---
title: "യാസ് ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു"
english_title: "Kambalakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206529/kambalakkad"
published_at: "2024-05-21T02:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664bb5d9308bb_IMG-20240521-WA0004.jpg"
keywords: []
---

# യാസ് ഫുട്‌ബോള്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **കമ്പളക്കാട്**. കമ്പളക്കാട് യാസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ യാസ് ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചു. കമ്പളക്കാടും പരിസര പ്രദേശങ്ങളിലെയും അഞ്ചു മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് റെഗുലര്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തിലാണ് അക്കാദമി ആരംഭിച്ചത്.

## Article Content

 **കമ്പളക്കാട്**. കമ്പളക്കാട് യാസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ യാസ് ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചു. കമ്പളക്കാടും പരിസര പ്രദേശങ്ങളിലെയും അഞ്ചു മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് റെഗുലര്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തിലാണ് അക്കാദമി ആരംഭിച്ചത്.

183 കുട്ടികളുള്ള അക്കാദമിയുടെ ജഴ്‌സി വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ഇസ്സത്തുല്‍ ഇസ്ലാം സംഘം സൗത്ത് സോണ്‍ കമ്മിറ്റി സെക്രട്ടറി പി.ടി അഷ്‌റഫ് ഹാജി മുഖ്യാതിഥിയായി. സീനിയര്‍ ബാച്ചിനുള്ള ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്ത സപ്‌സി സോഡ ആന്റ് കൂള്‍ഡ്രിംഗ്‌സ് പാര്‍ട്ണര്‍ കുഞ്ഞിമുഹമ്മദില്‍ നിന്നും സംഷാദ് മരക്കാര്‍ ജഴ്‌സി സ്വീകരിച്ചു.

ജൂനിയര്‍ ബാച്ചിനുള്ള ജഴ്‌സി കല്‍പ്പറ്റ മാണിക്യം ജ്വല്ലറിയാണ് സ്‌പോണ്‍സര്‍ ചെയ്തത്. ജഴ്‌സി മാണിക്യം ജ്വല്ലറി പ്രതിനിധി സാബിത്ത് പത്തായക്കോടനില്‍ നിന്നും പി.ടി അഷ്‌റഫ് ഹാജി ഏറ്റുവാങ്ങി. സബ് ജൂനിയര്‍ ബാച്ചിനുള്ള ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്ത കമ്പളക്കാട് റൊമാന്‍സ് ബോട്ടിക് പ്രതിനിധി നൗഷാദിൽ നിന്നും ക്ലബ് വൈസ് പ്രസിഡന്റ് സഹറത്ത് പത്തായക്കോടന്‍ ഏറ്റുവാങ്ങി. കിഡ്‌സ് ബാച്ചിനുള്ള ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്ത് 4ജി മൊബൈല്‍സ് വയനാടും, നാഷണല്‍ ബാങ്കേഴ്‌സ് കമ്പളക്കാടുമാണ്. ജഴ്‌സി നാഷണല്‍ ബാങ്കേഴ്‌സ് എം.ഡി രാജേഷില്‍ നിന്നും ക്ലബ് വൈസ് പ്രസിഡന്റ് സമീര്‍ കോരന്‍കുന്നന്‍ ഏറ്റുവാങ്ങി.

കുട്ടികള്‍ക്കുള്ള കിറ്റ് കമ്പളക്കാട് എല്‍.എം10 സ്‌പോര്‍ട്‌സാണ് നല്‍കിയത്. മാനേജിംഗ് ഡയറക്ടര്‍ സാലി കൊളക്കാടന്‍ അമന്‍ അബ്ദുല്ല കോരന്‍കുന്നന് നല്‍കി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഒഫീഷ്യല്‍സ് ജഴ്‌സി പരിശീലകരായ രതീഷ് കുഞ്ചത്തൂര്‍, സിനാന്‍ പടിഞ്ഞാറക്കണ്ടി എന്നിവര്‍ക്ക് നല്‍കിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ ക്ലബ് വൈസ് പ്രസിഡന്റ് സമീര്‍ കോരന്‍കുന്നന്‍ അധ്യക്ഷനായി. ചടങ്ങില്‍ രാജേഷ്, കുഞ്ഞിമുഹമ്മദ്, ഫൈസല്‍, സാബിത്ത് പത്തായക്കോടന്‍, സാലി കൊളക്കാടന്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഷൈജല്‍ കുന്നത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സഹറത്ത് പത്തായക്കോടന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206529/kambalakkad)