---
title: "നെയ്യമൃത് കലശപാത്രങ്ങൾ ചപ്പാരം ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206550/manathana"
published_at: "2024-05-21T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c10111f3c7_Picsart_24-05-21_08-37-34-666.jpg"
keywords: []
---

# നെയ്യമൃത് കലശപാത്രങ്ങൾ ചപ്പാരം ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

> **Lead Summary:**  **കൊട്ടിയൂർ** : ഇന്ന് നെയ്യാട്ടം. നെയ്യാട്ടത്തിനുള്ള നെയ്യമൃതുമായി വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. നെയ്യമൃത് ജന്മസ്ഥാനികരായ വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള കലശപാത്രങ്ങളും നെയ്യമൃത് വ്രതക്കാർ എഴുന്നള്ളിച്ചെത്തിക്കുന്ന നെയ്‌ക്കിണ്ടികളുമാണ് മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.

## Article Content

 **കൊട്ടിയൂർ** : ഇന്ന് നെയ്യാട്ടം. നെയ്യാട്ടത്തിനുള്ള നെയ്യമൃതുമായി വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. നെയ്യമൃത് ജന്മസ്ഥാനികരായ വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള കലശപാത്രങ്ങളും നെയ്യമൃത് വ്രതക്കാർ എഴുന്നള്ളിച്ചെത്തിക്കുന്ന നെയ്‌ക്കിണ്ടികളുമാണ് മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.

ജന്മസ്ഥാനികരുടെ കലശപാത്രങ്ങളും വിവിധ മഠങ്ങളിൽ നിന്നെത്തിയ വ്രതക്കാരുടെ നെയ്ക്കിണ്ടികളും ഇന്നലെ തന്നെ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ എത്തിയിരുന്നു. ഉച്ചയോടെ നെയ്യമൃത് സംഘം കൊട്ടിയൂരിലെത്തും. സന്ധ്യയോടെ വയനാട്ടിലെ മുതിരേരികാവിൽ നിന്നും എഴുന്നള്ളിക്കുന്ന വാൾ ഇക്കരെ ക്ഷേത്രത്തിലെത്തും.

തുടർന്ന് അക്കരെ സന്നിധാനത്ത് ചോതിവിളക്ക് തെളിയിക്കും. മണിത്തറയിൽ സ്വയംഭൂ ശിലയെ ആവരണം ചെയുന്ന അഷ്ടബന്ധം നീക്കി നാളം തുറന്ന് നെയ്യാട്ടം ആരംഭിക്കുമ്പോഴേക്കും സമയം അർദ്ധരാത്രിയോടടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206550/manathana)