---
title: "മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി ഭീതി പടർത്തി:  കൃഷികൾ നശിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206592/iritty"
published_at: "2024-05-21T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c392a741f0_IMG-20240521-WA0022.jpg"
keywords: []
---

# മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി ഭീതി പടർത്തി:  കൃഷികൾ നശിപ്പിച്ചു

> **Lead Summary:**  **ഇരിട്ടി** : മണിക്കടവ് ആനപ്പാറ - ശാന്തിനഗർറോഡിൽ ആനപ്പാറ ഇലവുങ്കച്ചാലിൽ പ്രസാദിന്റെ വീടിന്റെ മുമ്പിൽ രാത്രിയിൽ രണ്ട് ആനകൾ മെയിൻ റോഡിൽ ഇറങ്ങി ഭീതി സൃഷ്ട്ടിച്ചു . കൃഷികൾ നശിപ്പിച്ച ആനയെ നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തി .

## Article Content

 **ഇരിട്ടി** : മണിക്കടവ് ആനപ്പാറ - ശാന്തിനഗർറോഡിൽ ആനപ്പാറ ഇലവുങ്കച്ചാലിൽ പ്രസാദിന്റെ വീടിന്റെ മുമ്പിൽ രാത്രിയിൽ രണ്ട് ആനകൾ മെയിൻ റോഡിൽ ഇറങ്ങി ഭീതി സൃഷ്ട്ടിച്ചു . കൃഷികൾ നശിപ്പിച്ച ആനയെ നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തി .

കച്ചേരികടവിൽ മുടിക്കയത്ത് നരിമറ്റം ബിജുവിന്റെ കൃഷിയിടത്തിൽ കയറിയ ആന വാഴ , തെങ്ങ് , കവുങ്ങ് , കൊക്കോ പൈനാപ്പിൾ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു . ബിജു വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് കൃഷിയിടത്തിൽ വ്യാപകമായ നാശമാണ് ആനകൂട്ടം വിതച്ചത് .ഒരു ഇടവേളക്ക് ശേഷം ആനകൂട്ടം വീണ്ടും ജനവാസ മേഖലയിൽ ഭീതി സൃഷ്ടിക്കുകയാണ് . കർണ്ണാടക വനത്തിൽ നിന്നും എത്തുന്ന ആനകളാണ് മേഖലയിൽ ഭീതി സൃഷ്ഠിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206592/iritty)