---
title: "രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206598/iritty"
published_at: "2024-05-21T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c40a08dbfa_IMG-20240521-WA0021.jpg"
keywords: []
---

# രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം 

> **Lead Summary:** **ഇരിട്ടി**: വിവിധ ചലച്ചിത്ര മേളകളിൽ തണുപ്പ് എന്ന സിനിമയിലൂടെ ദാദാസാഹേബ് ഫാൽക്കേ ജൂറി പുരസ്‌കാരം ഉൾപ്പെടെ വിവിധ പുരസ്‌കാരങ്ങൾ നേടിയ ഇരിട്ടി നേരംപോക്ക് സ്വദേശി രാഗേഷ് നാരായണന് ജന്മനാടിന്റെ സ്നേഹാദരം.

## Article Content

**ഇരിട്ടി**: വിവിധ ചലച്ചിത്ര മേളകളിൽ തണുപ്പ് എന്ന സിനിമയിലൂടെ ദാദാസാഹേബ് ഫാൽക്കേ ജൂറി പുരസ്‌കാരം ഉൾപ്പെടെ വിവിധ പുരസ്‌കാരങ്ങൾ നേടിയ ഇരിട്ടി നേരംപോക്ക് സ്വദേശി രാഗേഷ് നാരായണന് ജന്മനാടിന്റെ സ്നേഹാദരം.

കീഴൂർ മഹാദേവക്ഷേത്രം ഗ്രൗണ്ടിൽ നടന്ന ചടങ്ങ്ഡോ . വി. ശിവദാസൻ എം പി ഉദ്ഘടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. സിനിമാ നിരൂപകൻ വി.കെ. ജോസഫ് മുഖ്യാതിഥിയായി. കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, പി. രഘു, ഫെഫ്‌ക ഡയറക്ടർ ബോർഡ് അംഗം ബൈജുരാജ് ചേകവർ, നീരജ സിനിമയുടെ സംവിധായകൻ രാജേഷ് കെ രാമൻ, മാധ്യമ പ്രവർത്തകനും തണുപ്പിലെ ഗാന രചയിതാവുമായ വിവേക് മുഴക്കുന്ന് , നിർമ്മാതാവ് അനു അനന്തൻ, എം. പ്രതാപൻ, ഹരീന്ദ്രൻ പുതുശ്ശേരി , കെ. നന്ദനൻ, സതീശൻ മാവില എന്നിവർ പ്രസംഗിച്ചു. 

രാഗേഷ് നാരായണൻ മറുപടി പ്രസംഗം നടത്തി. അടുത്ത സിനിമയ്ക്കുവേണ്ടിയുള്ള അഡ്വാൻസ് തുക വേദിയിൽ വെച്ച് നിർമ്മാതാവ് അനു അനന്തൻ രാഗേഷ് നാരായണന് കൈമാറിയത് വലിയ കയ്യടിയോടെയാണ് വേദിയിലുള്ളവരും സദസ്സും സ്വീകരിച്ചത്. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ കലാ വിരുന്നും കണ്ണൂർ നാട്ടറിവ് കലാവേദിയുടെ വായ്ത്താരി നാടൻപാട്ടരങ്ങും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206598/iritty)