---
title: "പാലുകാച്ചിയിൽ   പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206614/kelakam"
published_at: "2024-05-21T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c4cedbd219_IMG-20240521-WA0029.jpg"
keywords: []
---

# പാലുകാച്ചിയിൽ   പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി 

> **Lead Summary:** **കേളകം**:പാലുകാച്ചി വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരിയിൽ ഫലവൃക്ഷങ്ങളുടെയും, പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും 20000 ഓളം തൈകൾ വിതരണത്തിന് തയ്യാറായി.പാലുകാച്ചി വന സംരക്ഷണ സമിതിയുടെയും, വനംവകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിന് സമീപം നഴ്സറിയി ലാണ് 20000 ഓളം തൈകൾ തയ്യാറാക്കി വിതരണം നടത്തുന്നത്.

## Article Content

**കേളകം**:പാലുകാച്ചി വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരിയിൽ ഫലവൃക്ഷങ്ങളുടെയും, പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും 20000 ഓളം തൈകൾ വിതരണത്തിന് തയ്യാറായി.പാലുകാച്ചി വന സംരക്ഷണ സമിതിയുടെയും, വനംവകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിന് സമീപം നഴ്സറിയി ലാണ് 20000 ഓളം തൈകൾ തയ്യാറാക്കി വിതരണം നടത്തുന്നത്.

ഇലഞ്ഞി, അഗസ്ത്യ ചീര, നെല്ലി, സീതപ്പഴം, മുരിങ്ങ, കുമ്പിൾ, നീർമരുത്, പൂവരശ്, തേക്ക്, കൂവളം തുടങ്ങിയവയുടെ തൈകളാണ് തയ്യാറാക്കിയത്. കൊട്ടിയൂർ വൈശാഖ മഹോൽസവത്തിനെത്തുന്നവർക്കും വിതരണത്തിനായി ക്ഷേത്രപരിസരത്തും കൗണ്ടർ തുറന്നു. തൈകൾ ആവശ്യമുള്ളവർ പാലുകാച്ചി വന സംരക്ഷണ സമിതി പ്രസിഡണ്ട് ജോർജ് കുട്ടി കൂപ്പക്കാട്ട് 96050 59890, സിക്രട്ടറി സുജിത് (ഫോറസ്റ്റർ) 9847 812657 -, ഗീത - 8590341 102 നമ്പറുകളിൽ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206614/kelakam)