---
title: "ജനകീയ ഒപ്പ് ശേഖരണം നടത്തി യൂത്ത് കോൺഗ്രസ് "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206699/kelakam"
published_at: "2024-05-21T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c9add67d02_IMG-20240521-WA0040.jpg"
keywords: []
---

# ജനകീയ ഒപ്പ് ശേഖരണം നടത്തി യൂത്ത് കോൺഗ്രസ് 

> **Lead Summary:**  **കേളകം**: കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇ.എസ്.എ മാപ്പിൽ പുതുതായി ഉൾപ്പെട്ട കേളകം, കണിച്ചാർ, കോളയാട് വില്ലേജുകളെ ഒഴുവാക്കണം എന്ന് ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജനകീയ ഒപ്പ് ശേഖരണം നടത്തി. ഇ.എസ്.എ പരിധിയിൽ അധികമായി ഉൾപ്പെട്ട പ്രദേശങ്ങളെ ഒഴുവാക്കി ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് നൽകണമെന്ന് ആവിശ്യപ്പെട്ടാണ് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിവേദനം കൈമാറുന്നത്.

## Article Content

 **കേളകം**: കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇ.എസ്.എ മാപ്പിൽ പുതുതായി ഉൾപ്പെട്ട കേളകം, കണിച്ചാർ, കോളയാട് വില്ലേജുകളെ ഒഴുവാക്കണം എന്ന് ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജനകീയ ഒപ്പ് ശേഖരണം നടത്തി. ഇ.എസ്.എ പരിധിയിൽ അധികമായി ഉൾപ്പെട്ട പ്രദേശങ്ങളെ ഒഴുവാക്കി ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് നൽകണമെന്ന് ആവിശ്യപ്പെട്ടാണ് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിവേദനം കൈമാറുന്നത്.

വനം മാത്രം ഉൾപ്പെടുത്തി പരിസ്ഥിതി സംവേദന മേഖല നിശ്ചയിക്കണമെന്ന് ആവിശ്യപ്പെട്ട് നടന്ന ജനകീയ ഒപ്പ് ശേഖരണം യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. നിലവിലത്തെ റിപ്പോർട്ട് പ്രകാരം പാലുകാച്ചി, കുനംപള്ള, ഏലപ്പീടിക, ചീങ്കണ്ണിപ്പുഴയുടെ അതിർത്തി പ്രദേശങ്ങൾ, ബാവലി പുഴയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവടങ്ങൾ ഇ.എസ്.എ പരിധിയിൽ വരും. ഇത് ജനവാസ മേഖലയെ ഏതുവിധേനയും പിടിച്ചെടുക്കാനുള്ള വനം വകുപ്പിന്‍റെ നീക്കമാണെന്ന് വിപിൻ ജോസഫ് കുറ്റപ്പെടുത്തി.

മണ്ഡലം പ്രസിഡണ്ട് ടോണി പൊങ്ങൻപാറ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി എബിൻ പുന്നവേലിൽ, റെജിനോൾഡ് മൈക്കിൾ , വിമൽ കൊച്ചുപുര, കെ.എസ് അജിൻ, അശ്വിൻ സജീവ് , ജിൽജോ കളത്തിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206699/kelakam)