---
title: "കേളകം പഞ്ചായത്തിൽ പ്രകൃതിക്ഷോഭ ദുരന്തനിവാരണത്തിനു മുന്നോടിയായി യോഗം ചേർന്നു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206707/kelakam"
published_at: "2024-05-21T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ca7a0c7227_IMG-20240521-WA0048.jpg"
keywords: []
---

# കേളകം പഞ്ചായത്തിൽ പ്രകൃതിക്ഷോഭ ദുരന്തനിവാരണത്തിനു മുന്നോടിയായി യോഗം ചേർന്നു

> **Lead Summary:** **കേളകം** : മഴക്കാല കെടുതികളും പ്രകൃതിദുരന്തങ്ങളും ഉണ്ടായാൽ ഫലപ്രദമായി നേരിടുന്നതിനും വേണ്ട മുൻകരുതലുകൾ എടുക്കുന്നതു വായിബന്ധപ്പെട്ട് കേളകം ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ സേന യോഗം ചേർന്നു.

## Article Content

**കേളകം** : മഴക്കാല കെടുതികളും പ്രകൃതിദുരന്തങ്ങളും ഉണ്ടായാൽ ഫലപ്രദമായി നേരിടുന്നതിനും വേണ്ട മുൻകരുതലുകൾ എടുക്കുന്നതു വായിബന്ധപ്പെട്ട് കേളകം ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ സേന യോഗം ചേർന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായിരുന്നു. കേളകം പോലീസ് സബ്ബ് ഇൻസ്പക്ടർ മിനിമോൾഫയർ ആൻഡ് റെസ്ക്യു ഓഫീസർ ജിതിൻ ശശീന്ദ്രൻ ,കെ എസ് ഇ ബി അസി.എഞ്ചിനീയർ സന്തോഷ് കുമാർ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ജെയിംസ്, ഹെൽത്ത് ഇൻസ്പക്ടർ മാത്തുക്കുട്ടി, എൽ എസ് ജിസി അസി. എഞ്ചിനീയർ വിനീത വില്ലേജ് അസിസ്റ്റൻ്റ് ജോ ജിഷ്ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജീവൻ പാലുമി, തോമസ് പുളിക്ക കണ്ടം, ഗ്രാമ പഞ്ചായത്തംഗം അഡ്വ.ബിജു ചാക്കോ സെക്രട്ടറി സന്തോഷ്എന്നിവർ പ്രസംഗിച്ചു. പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ, ആവശ്യ മായ ഉപകരണങ്ങളുടെയും വാഹനങ്ങളുടേയും ലഭ്യത എന്നിവ ഉറപ്പു വരുത്തും .

വിവിധ വകുപ്പുകൾ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ഏകോപനത്തോടെ കാര്യങ്ങൾ നടത്തുന്നതിന് തീരുമാനമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206707/kelakam)