---
title: "പള്ളൂരിൽ മോഷണം:  ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്നു"
english_title: "Pallor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206800/pallor"
published_at: "2024-05-22T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d85e8e2c52_IMG-20240522-WA0013.jpg"
keywords: []
---

# പള്ളൂരിൽ മോഷണം:  ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്നു

> **Lead Summary:** **പള്ളൂർ** : പള്ളൂരിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്നു. കവർച്ചയ്ക്ക് ശേഷം സമീപ വീട്ടിലെ ബൈക്കുമായി മോഷ്ടാക്കൾ കടന്നു കളഞ്ഞു.സമീപത്തെ മറ്റ് മൂന്നോളം വീടുകളിലും മോഷണശ്രമം നടന്നു. പള്ളൂരിലെ നാലുതറ കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിന് സമീപം പാച്ചക്കണ്ടിയിലെ പവിത്രൻ്റെ വീട്ടിലാണ് പുലർച്ചെ രണ്ടരയോടെ മോഷണം നടന്നത്.

## Article Content

**പള്ളൂർ** : പള്ളൂരിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്നു. കവർച്ചയ്ക്ക് ശേഷം സമീപ വീട്ടിലെ ബൈക്കുമായി മോഷ്ടാക്കൾ കടന്നു കളഞ്ഞു.സമീപത്തെ മറ്റ് മൂന്നോളം വീടുകളിലും മോഷണശ്രമം നടന്നു. പള്ളൂരിലെ നാലുതറ കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിന് സമീപം പാച്ചക്കണ്ടിയിലെ പവിത്രൻ്റെ വീട്ടിലാണ് പുലർച്ചെ രണ്ടരയോടെ മോഷണം നടന്നത്.

ഉറങ്ങിക്കിടക്കുകയായിരുന്ന പവിത്രൻ്റെ ഭാര്യ ബിന്ദുവിൻ്റെ കഴുത്തിലെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചത്.ബിന്ദുവിന് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. പിൻഭാഗത്തെ വരാന്തയിലെ പൂട്ട് പൊളിച്ച് അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത് പവിത്രനും ഭാര്യയും മകളുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.ഇതേ സമയത്ത് മോഷ്ടാവ് മുകളിലെ മുറിയിൽ കയറുകയും ശബ്ദം കേട്ടുണർന്ന മകൾ നിലവിളിക്കുകയും ചെയ്തതോടെ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു രക്ഷപ്പെടാനായി മുൻ വശത്തെ വാതിൽ മോഷ്ടാക്കൾ തുറന്നു വച്ചിരുന്നു.  ബിന്ദുവിൻ്റെ ഒന്നര പവൻ വരുന്ന താലിമാലയാണ് മോഷണം പോയത്. ബൈപാസ് സർവീസ് റോഡിന് സമീപമുള്ള ഗുരുസി പറമ്പത്ത് ഗീതാഞ്ജലിയിലെ സതീശൻ്റെ PY-01 AZ 1404 നമ്പർ ഹീറോ ഹോണ്ട സിഡി ഡീലക്സ് ബൈക്കും മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്.

സതീശൻ്റെ വീട്ടിൽ കയറാനും ശ്രമം നടന്നു. പരിസരത്തെ മറ്റൊരു വീട്ടിലെ ബൈക്കും മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. സീനാസിൽ രാജീവൻ്റ ബൈക്കാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്. നടക്കാതെ വന്നപ്പോൾ മോഷ്ടാവ്കൈയ്യുറ അവിടെ ഉപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത രണ്ട് വീടുകളിലും മോഷണ ശ്രമം നടന്നു . നന്ദനത്തെ ചന്ദ്രിയുടെ വീട്ടിൽ നിന്നും സ്വർണ്ണ കമൽ മോഷണം പോയി. വീട്ടിലെ അലമാര കുത്തിതുറന്ന് വാരിവലിച്ചിട്ട നിലയിലാണ്.   പള്ളൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു കണ്ണൂരിൽ നിന്നും ഡ്വാഗ് സ്ക്വാഡും, ഫിംഗർപ്രിൻ്റ് വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206800/pallor)