---
title: "എംഡിഎംഎയുമായി വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ"
english_title: "Koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206891/koottupuzha"
published_at: "2024-05-22T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ddaa8d5309_IMG-20240522-WA0038.jpg"
keywords: []
---

# എംഡിഎംഎയുമായി വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

> **Lead Summary:** **ഇരിട്ടി** : കൂട്ടുപുഴ അതിർത്തി എക്‌സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കു മരുന്ന് വേട്ട . വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ . ബുധനാഴ്ച രാവിലെ കർണ്ണാടക കെ എസ് ആർ ടി സി ബസിൽ നടത്തിയ പരിശോധനയിലാണ് 9.2 ഗ്രാം എംഡിഎംഎയുമായി തളിപ്പറമ്പ് സ്വദേശികളായ അൽത്താഫ് , ഷമ്മസ് പിടിയിലാകുന്നത് .

## Article Content

**ഇരിട്ടി** : കൂട്ടുപുഴ അതിർത്തി എക്‌സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കു മരുന്ന് വേട്ട . വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ . ബുധനാഴ്ച രാവിലെ കർണ്ണാടക കെ എസ് ആർ ടി സി ബസിൽ നടത്തിയ പരിശോധനയിലാണ് 9.2 ഗ്രാം എംഡിഎംഎയുമായി തളിപ്പറമ്പ് സ്വദേശികളായ അൽത്താഫ് , ഷമ്മസ് പിടിയിലാകുന്നത് .

ബംഗളുരുവിൽ നിന്നും മൈസൂരിൽ എത്തി അവിടെനിന്നും കണ്ണൂരിലേക്ക് പോകുന്ന കർണാടകബസ്സിൽ യാത്രചെയ്യുകയായിരുന്നു ഇരുവരും . വാഹന പരിശോധനക്കിടയിൽ സംശയം തോന്നിയതിനെ തുടർന്ന് ബാഗ് പരിശോധിച്ചതിലാണ് ബാഗിൽ ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടെത്തിയത് .

ബാംഗ്‌ളുരുവിലേക്ക് ടൂർ പോകുന്നുവെന്ന്  പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും ഇറങ്ങിയത് . സ്കൂളുകൾ കേന്ദ്രീകരിച്ച ലഹരി വില്പന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നു . കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഒ .നിസർ, അഷ്റഫ് മലപ്പട്ടം, കെ. രത്നാകരൻ ,കെ.കെ. ഷാജി , പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ, ഹരികൃഷ്ണൻ ,സിവിൽ എക്സൈസ് ഓഫീസറായ കെ.എ. മജീദ്, എം. കലേഷ്ഡ്രൈ,വർ ജുനിഷ് കുമാർ എന്നിവരും പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206891/koottupuzha)