---
title: "വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവം : പ്രതി അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206966/arrested"
published_at: "2024-05-23T02:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e611a38648_IMG-20240523-WA0001.jpg"
keywords: []
---

# വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവം : പ്രതി അറസ്റ്റിൽ 

> **Lead Summary:**  **ബത്തേരി**: ചായക്കടയില്‍ കയറി കട നടത്തിപ്പുകാരിയായ വയോധികയുടെ രണ്ടര പവന്‍ സ്വര്‍ണമാല കവര്‍ന്നയാളെ ബത്തേരി പോലീസ് അറസ്്റ്റ് ചെയ്തു. കുപ്പാടി, പഴേരി, ബ്ലാങ്കര വീട്ടില്‍ നിഷാദ്നെയാണ് എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

 **ബത്തേരി**: ചായക്കടയില്‍ കയറി കട നടത്തിപ്പുകാരിയായ വയോധികയുടെ രണ്ടര പവന്‍ സ്വര്‍ണമാല കവര്‍ന്നയാളെ ബത്തേരി പോലീസ് അറസ്്റ്റ് ചെയ്തു. കുപ്പാടി, പഴേരി, ബ്ലാങ്കര വീട്ടില്‍ നിഷാദ്നെയാണ് എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സംഭവം കണ്ട നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്ന് പഴേരി ഗ്രൗണ്ടിന് സമീപം വെച്ച് പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരു്ന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പഴേരിയിലെ ചായക്കട നടത്തുന്ന വയോധികയുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. ചായ കുടിക്കാനെന്ന വ്യാജേനയെത്തിയായിരുന്നു കവര്‍ച്ച.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206966/arrested)