---
title: "ചിത്രരചന മത്സരം"
english_title: "Painting competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20705/painting-competition"
published_at: "2022-01-14T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e0e42537023_images - 2022-01-14T081649.829.jpeg"
keywords: []
---

# ചിത്രരചന മത്സരം

> **Lead Summary:** സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 22ന് ജില്ലാതലത്തിൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

## Article Content

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 22ന് ജില്ലാതലത്തിൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നാല് വിഭാഗങ്ങളിലായാണ് മത്സരം. നോർമൽ വിഭാഗം-ഗ്രീൻ ഗ്രൂപ്പ് (അഞ്ച് മുതൽ ഒമ്പത് വയസ് വരെ), വൈറ്റ് ഗ്രൂപ്പ് (10 മുതൽ 16 വയസ് വരെ). ഭിന്നശേഷിക്കാരായ കുട്ടികൾ-യെല്ലോ ഗ്രൂപ്പ് (അഞ്ച് മുതൽ 10 വയസ്സ് വരെ), റെഡ്് ഗ്രൂപ്പ് (11മുതൽ 18 വയസ് വരെ). ചിത്രരചനക്ക് ഓരോ വിഭാഗത്തിനും പ്രതേ്യകം വിഷയങ്ങൾ നൽകും. ക്രയോൺ, വാട്ടർകളർ, പാസ്റ്റൽ എന്നിവ ഉപയോഗിക്കാം. ചിത്രങ്ങൾ 40 സെ.മീ x 50 സെ മീ വലിപ്പത്തിലുള്ളവ ആയിരിണം. ചിത്രരചനക്കുള്ള ഉപകരണങ്ങൾ മത്സരാർഥികൾ കൊണ്ടുവരണം.

ഡ്രോയിംഗ് ഷീറ്റ് നൽകും. ജനനതീയതി തെളിയിക്കുന്ന രേഖകൾ, 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നീ രേഖകൾ കൊണ്ടുവരണം. പങ്കെടുക്കുന്ന കുട്ടികൾ ജനുവരി 20നകം 9447853744, 9656061031 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20705/painting-competition)