---
title: "മാലിന്യം കുറക്കാൻ വിദ്യാർഥികൾ ശീലിക്കണം"
english_title: "Collectors at the school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20706/collectors-at-the-school"
published_at: "2022-01-14T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e0e53300db6_images - 2022-01-14T082120.181.jpeg"
keywords: []
---

# മാലിന്യം കുറക്കാൻ വിദ്യാർഥികൾ ശീലിക്കണം

> **Lead Summary:** അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കി മാലിന്യത്തിന്റെ അളവ് കുറക്കാൻ വിദ്യാർഥികൾ ശീലിക്കണമെന്ന് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു.

## Article Content

അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കി മാലിന്യത്തിന്റെ അളവ് കുറക്കാൻ വിദ്യാർഥികൾ ശീലിക്കണമെന്ന് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു.

ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ കളക്ടേഴ്‌സ് @ സ്‌കൂൾ പദ്ധതിയുടെ കാമ്പയിനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു.

ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി എം രാജീവ് പദ്ധതി വിശദീകരണം നടത്തി. കണ്ണൂർ ഡി ഇ ഒ കെ വഹീദ, ഹെഡ് മാസ്റ്റർ പ്രദീപ് നാരോത്ത് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20706/collectors-at-the-school)