---
title: "ഇന്ന് മകരവിളക്ക്"
english_title: "Makaravilakk today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20711/makaravilakk-today"
published_at: "2022-01-14T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e0f41fc9836_images - 2022-01-14T092453.734.jpeg"
keywords: []
---

# ഇന്ന് മകരവിളക്ക്

> **Lead Summary:** ശബരിമല; മകരവിളക്ക് ഇന്ന്. ശരണ മന്ത്രഘോഷങ്ങളുമായി ഭക്തിയുടെ കൊടുമുടിയിലാണ് സന്നിധാനം.

## Article Content

ശബരിമല; മകരവിളക്ക് ഇന്ന്. ശരണ മന്ത്രഘോഷങ്ങളുമായി ഭക്തിയുടെ കൊടുമുടിയിലാണ് സന്നിധാനം.

പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി ഇന്ന് വൈകിട്ട് 6.30ന് ദീപാരാധന നടക്കും. ഈ സമയത്ത് കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം ഉദിക്കും. തുടര്‍ന്ന് പൊന്നമ്ബലമേട്ടില്‍ ജ്യോതി തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ തൊഴാനും ജ്യോതി ദര്‍ശിച്ച്‌ സായൂജ്യം നേടാനുമായി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20711/makaravilakk-today)