---
title: "ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ വിധി അല്പസമയത്തിനകം"
english_title: "Verdict today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20719/verdict-today"
published_at: "2022-01-14T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e10437194ae_images - 2022-01-14T103335.870.jpeg"
keywords: []
---

# ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ വിധി അല്പസമയത്തിനകം

> **Lead Summary:** കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ വിധി അല്പസമയത്തിനകം. വിധി പറയാന്‍ ജഡ്ജി ചേംബറിലെത്തിയിട്ടുണ്ട്.

## Article Content

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ വിധി അല്പസമയത്തിനകം. വിധി പറയാന്‍ ജഡ്ജി ചേംബറിലെത്തിയിട്ടുണ്ട്.

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് വിധി പറയുക. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.വിധി കേള്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ എത്തിയിട്ടുണ്ട്. പിന്‍വാതില്‍ വഴിയാണ് കോടതിയിലേക്ക് കയറിയത്. കര്‍ശന സുരക്ഷയാണ് കോടതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എഴുപതോളം പൊലീസുകാരെയാണ് കോടതി പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. കുറുവിലങ്ങാട് മഠത്തിലും സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിധി പ്രസ്താവം ഉണ്ടാവുമ്ബോള്‍ ബിഷപ്പിനെ അറസ്റ്റുചെയ്തപ്പോള്‍ ഉണ്ടായതിന് സമാനമായ തരത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്ന ഭീതിയിലാണ് കോടതിയിലും മഠത്തിലും സുരക്ഷ ഒരുക്കാന്‍ കാരണം.

കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനാണ് ഇന്ന് വിധിപറയുക. കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വച്ച്‌ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ പതിമൂന്നുതവണ ബിഷപ്പ് ഫ്രാങ്കോ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്.

കേസില്‍ 83 സാക്ഷികളെ വിസ്തരിച്ചപ്പോള്‍ 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെത്തിട്ടുണ്ട്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച്‌ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20719/verdict-today)