---
title: "പ്രധാനമന്ത്രിക്ക് വധഭീഷണി;  അന്വേഷണമാരംഭിച്ച് സൈബർ ക്രൈം വിഭാ​ഗം"
english_title: "Narendramodi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207208/narendramodi"
published_at: "2024-05-24T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66500d1569de6_IMG-20240524-WA0016.jpg"
keywords: []
---

# പ്രധാനമന്ത്രിക്ക് വധഭീഷണി;  അന്വേഷണമാരംഭിച്ച് സൈബർ ക്രൈം വിഭാ​ഗം

> **Lead Summary:** **ചെന്നൈ**: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് ചെന്നൈയിലെ എൻഐഎ ഓഫീസിലേക്ക് അജ്ഞാത സന്ദേശമെത്തിയത്.

## Article Content

**ചെന്നൈ**: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് ചെന്നൈയിലെ എൻഐഎ ഓഫീസിലേക്ക് അജ്ഞാത സന്ദേശമെത്തിയത്.

മധ്യപ്രദേശിൽ നിന്നാണ് സന്ദേശമെത്തിയതെന്നാണ് സൂചന പുറത്തുവരുന്നത്.ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാ​ഗം സന്ദേശത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207208/narendramodi)