---
title: "വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207227/applynow"
published_at: "2024-05-24T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66501ed305679_images.png"
keywords: []
---

# വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ഒഡിഷയിലുള്ള കോരാപുട്ട് ഡിവിഷനില്‍ എഞ്ചിന്‍ ഫിറ്റര്‍, ഇലക്ട്രിക്കല്‍ ഫിറ്റര്‍ തസ്തികകളിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ഒഡിഷയിലുള്ള കോരാപുട്ട് ഡിവിഷനില്‍ എഞ്ചിന്‍ ഫിറ്റര്‍, ഇലക്ട്രിക്കല്‍ ഫിറ്റര്‍ തസ്തികകളിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 27. ശ്രീരാമം ലൈഫ് ഇന്‍ഷൂറന്‍സ് ഗ്രൂപ്പിന്റെ കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി ബ്രാഞ്ചുകളില്‍ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, എക്‌സിക്യൂട്ടീവ് സെയില്‍സ് ഓഫീസര്‍ തസ്തികകളിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ ഡിഗ്രി യോഗ്യതയുള്ള 45 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മെയ് 27നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207227/applynow)