---
title: "കുന്നത്തൂർ പാടിയിൽ എം എൽ എ എത്തി"
english_title: "MLA arrives at Kunnathoor Padi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20738/MLA-arrives-at-Kunnathoor-Padi"
published_at: "2022-01-14T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e11ea0318f9_PicsArt_01-14-12.25.24.jpg"
keywords: []
---

# കുന്നത്തൂർ പാടിയിൽ എം എൽ എ എത്തി

> **Lead Summary:** പുണ്യപുരാണ ചരിത്രം ഉറങ്ങുന്ന ശ്രീ കുന്നത്തൂർ പാടി മുത്തപ്പൻ്റെ ആരൂഢ സ്ഥാനത്ത് നിയോജക മണ്ഡലം എം എൽ എ അഡ്വ.സജീവ് ജോസഫ് എത്തി. ധ നുമാസക്കുളിർ ചൊരിയുന്ന കുന്നത്തൂർ മലയിൽ ഒരു മാസക്കാലമായി നിത്യേന പതിനായിരത്തിലധികം ഭക്തജനങ്ങൾ എത്തിച്ചേരുന്ന ദേവസ്ഥാനത്ത് വന്ന സജീവ് ജോസഫ് എം എൽ എ യെ ദേവസ്ഥാനം മാനേജിംഗ് ട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാരും ദേവസ്ഥാനം ആചാരക്കാരും ചേർന്ന് സ്വീകരിച്ചു.

## Article Content

പുണ്യപുരാണ ചരിത്രം ഉറങ്ങുന്ന ശ്രീ കുന്നത്തൂർ പാടി മുത്തപ്പൻ്റെ ആരൂഢ സ്ഥാനത്ത് നിയോജക മണ്ഡലം എം എൽ എ അഡ്വ.സജീവ് ജോസഫ് എത്തി. ധ നുമാസക്കുളിർ ചൊരിയുന്ന കുന്നത്തൂർ മലയിൽ ഒരു മാസക്കാലമായി നിത്യേന പതിനായിരത്തിലധികം ഭക്തജനങ്ങൾ എത്തിച്ചേരുന്ന ദേവസ്ഥാനത്ത് വന്ന സജീവ് ജോസഫ് എം എൽ എ യെ ദേവസ്ഥാനം മാനേജിംഗ് ട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാരും ദേവസ്ഥാനം ആചാരക്കാരും ചേർന്ന് സ്വീകരിച്ചു.

ചരിത്രത്തിൽ ആദ്യമായാണ് ഒരു എംഎൽഎ ഉത്സവനാളിൽ ദേവസ്ഥാനം സന്ദർശിക്കുന്നതെന്ന് ക്ഷേത്ര ഊരാളൻ കൂടിയായ കരക്കാട്ടിടം നായനാർ പറഞ്ഞു. ദേവദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിന് പയ്യാവൂർ - കുന്നത്തുർ റോഡ് വികസനത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന്  എം എൽ എ  അറിയിച്ചു.

പാടിയിൽ എത്തിയ  എം എൽ എ യോടൊപ്പം ഡി സി സി ജനറൽ സിക്രട്ടരിമാരായ കെ.പി.ഗംഗാധരൻ, ജോജി വർഗീസ്, പയ്യാവൂർ മണ്ഡലം  കോൺഗ്രസ് പ്രസിഡൻ്റ് ഇ കെ കുര്യൻ,  നിയോജക മണ്ഡലം പ്രസിഡൻ്റ് ബേബി മുല്ലക്കര ,രാജേഷ് പയ്യാവൂർ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20738/MLA-arrives-at-Kunnathoor-Padi)