---
title: "തളിപ്പറമ്പ് നഗരത്തിലെ അനധികൃത പാർക്കിങ്ങുകൾക്കെതിരെയും കച്ചവടങ്ങൾക്കെതിരെയും നടപടിയെടുത്തു"
english_title: "Took action"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20740/Took-action"
published_at: "2022-01-14T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e12486ea658_PicsArt_01-14-12.50.55.jpg"
keywords: []
---

# തളിപ്പറമ്പ് നഗരത്തിലെ അനധികൃത പാർക്കിങ്ങുകൾക്കെതിരെയും കച്ചവടങ്ങൾക്കെതിരെയും നടപടിയെടുത്തു

> **Lead Summary:** തളിപ്പറമ്പ് നഗരത്തിലെ അനധികൃത പാർക്കിങ്ങുകൾക്കെതിരെയും കച്ചവടങ്ങൾക്കെതിരെയും നടപടിയെടുത്തു തുടങ്ങി. ഇതിനെതിരെ വരും ദിവസങ്ങളിൽ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. നഗരത്തിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പോലീസ്, മോട്ടോർ വാഹനവകുപ്പ്, നഗരസഭ, പിഡബ്ലൂഡി എന്നിവ സംയുക്തമായി പരിശോധനയും നടത്തി.

## Article Content

തളിപ്പറമ്പ് നഗരത്തിലെ അനധികൃത പാർക്കിങ്ങുകൾക്കെതിരെയും കച്ചവടങ്ങൾക്കെതിരെയും നടപടിയെടുത്തു തുടങ്ങി. ഇതിനെതിരെ വരും ദിവസങ്ങളിൽ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. നഗരത്തിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ പോലീസ്, മോട്ടോർ വാഹനവകുപ്പ്, നഗരസഭ, പിഡബ്ലൂഡി എന്നിവ സംയുക്തമായി പരിശോധനയും നടത്തി.

തളിപ്പറമ്പ് താലൂക്ക് ഹാളിൽ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് നിർണ്ണായക തീരുമാനങ്ങൾ എടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അനധികൃത കച്ചവടങ്ങൾ സ്വമേധയാ ഒഴിഞ്ഞു പോകുന്നതിനും പാർക്കിംഗ് സാധാരണ സ്ഥിതിയിൽ ആക്കുന്നതിനും ഞായറാഴ്ച്ച വരെ സമയം നൽകിയിരുന്നു. അത് കഴിഞ്ഞതോടെയാണ് തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്നറിയാൻ സംയുക്ത പരിശോധന നടത്തിയത്.

തളിപ്പറമ്പ് നഗരത്തിൽ അനധികൃതമായി വാഹനങ്ങൾക്കെതിരെ പരിശോധന കർശനമാക്കും. നിയമലംഘനം കണ്ടാൽ ക്രയിൻ ഉപയോഗിച്ച് വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടിയിലേക്ക് കടക്കുമെന്നും തളിപ്പറമ്പ് സി.ഐ.എ വി.ദിനേശനും വ്യക്തമാക്കി . സംയുക്ത തീരുമാനങ്ങൾ ഉണ്ടായിട്ടും അനധികൃത പാർക്കിംഗ് നടക്കുന്നുണ്ടെന്നും അത് ഇനി അനുവദിക്കാൻ കഴിയില്ലെന്നും നിയമനടപടികൾ സ്വീകരിക്കാൻ ആർ.ഡി.ഒ അധികൃതർക്ക് നിർദേശം നൽകി. അനധികൃത പാർക്കിംഗ് നിയന്ത്രണാതീതമാകുന്നത് വരെ പരിശോധന നടക്കുമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20740/Took-action)