---
title: "'ക്ലീൻ വെള്ളമുണ്ട' ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു"
english_title: "Vellamunda "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207402/vellamunda"
published_at: "2024-05-25T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66513868e7cf3_IMG-20240525-WA0000.jpg"
keywords: []
---

# 'ക്ലീൻ വെള്ളമുണ്ട' ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

> **Lead Summary:**  **വെള്ളമുണ്ട**: കുടുംബരോഗ്യ കേന്ദ്രവും വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ വാർഡ് സാനിറ്റേഷൻ കമ്മിറ്റിയും പബ്ലിക് ലൈബ്രറിയും വ്യാപാരികളും ഹരിത കർമ്മസേന അംഗങ്ങളും ചേർന്ന് വെള്ളമുണ്ട എട്ടേനാൽ ടൗണിൽ മഴക്കാല പൂർവ്വ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.

## Article Content

 **വെള്ളമുണ്ട**: കുടുംബരോഗ്യ കേന്ദ്രവും വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ വാർഡ് സാനിറ്റേഷൻ കമ്മിറ്റിയും പബ്ലിക് ലൈബ്രറിയും വ്യാപാരികളും ഹരിത കർമ്മസേന അംഗങ്ങളും ചേർന്ന് വെള്ളമുണ്ട എട്ടേനാൽ ടൗണിൽ മഴക്കാല പൂർവ്വ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം അനിൽകുമാർ, ലൈബ്രറി പ്രസിഡന്റ്‌ എം. മോഹന കൃഷ്ണൻ സെക്രട്ടറി എം. സുധാകരൻ, ഷീജ പീറ്റർ, എം. മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207402/vellamunda)