---
title: "കണ്ണൂരിന്‍റെ കുരുക്കഴിയും; മേലെ ചൊവ്വയിൽ അണ്ടർപാസിന്റെ സ്ഥലമേറ്റെടുപ്പ് പ്രവർത്തികൾ പൂർത്തിയായി "
english_title: "Kannur underpass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20742/kannur-underpass"
published_at: "2022-01-14T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e12716eca76_Picsart_22-01-14_13-03-25-226.jpg"
keywords: []
---

# കണ്ണൂരിന്‍റെ കുരുക്കഴിയും; മേലെ ചൊവ്വയിൽ അണ്ടർപാസിന്റെ സ്ഥലമേറ്റെടുപ്പ് പ്രവർത്തികൾ പൂർത്തിയായി 

> **Lead Summary:** കണ്ണൂര്‍: മേലെ ചൊവ്വയിൽ അണ്ടർപാസ് വരുന്നതിനോടൊപ്പം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി കൂടി പൂർത്തിയാകുന്നതോടെ കണ്ണൂർ നഗരത്തിന്റെ ഗതാഗത കുരുക്ക് എന്ന ദീർഘകാലത്തെ പ്രശ്നം പരിഹരിക്കുവാൻ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

## Article Content

കണ്ണൂര്‍: മേലെ ചൊവ്വയിൽ അണ്ടർപാസ് വരുന്നതിനോടൊപ്പം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി കൂടി പൂർത്തിയാകുന്നതോടെ കണ്ണൂർ നഗരത്തിന്റെ ഗതാഗത കുരുക്ക് എന്ന ദീർഘകാലത്തെ പ്രശ്നം പരിഹരിക്കുവാൻ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

നഗരത്തിന്‍റെ കുരുക്കഴിക്കുക എന്നത് കേരളത്തിന്റെ വികസന സ്വപ്നമാണ്. 2021 ഓഗസ്റ്റ് മാസത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിൽ അണ്ടർ പാസിന്റെ ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, എം.എൽ.എ മാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.വി സുമേഷ് എന്നിവരും യോഗത്തിൽ അണ്ടർ പാസിന്റെ ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു.

ഇപ്പോൾ മേലെ ചൊവ്വ അണ്ടര്‍പാസിന്‍റെ സ്ഥലമേറ്റെടുപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണ്.  മേലെ ചൊവ്വയിൽ അണ്ടർപാസ് വരുന്നതിനോടൊപ്പം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി കൂടി പൂർത്തിയാകുന്നതോടെ കണ്ണൂർ നഗരത്തിന്റെ ഗതാഗത കുരുക്ക് എന്ന ദീർഘകാലത്തെ പ്രശ്നം പരിഹരിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20742/kannur-underpass)