---
title: "വിജയികളെ അനുമോദിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207421/iritty"
published_at: "2024-05-25T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66515d7958bb0_IMG-20240525-WA0015.jpg"
keywords: []
---

# വിജയികളെ അനുമോദിച്ചു

> **Lead Summary:**  **ഇരിട്ടി**: പടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിൽ വിവിധ തലങ്ങളിൽ പ്രതിഭ തെളിയിച്ചവരെയും എസ്‌എസ്‌എൽസി, പ്ലസ് ടു, എൽ എസ് എസ്, യുഎസ് എസ് പരീക്ഷകളിൽ വിജയികളായവരെയും അനുമോദിക്കുന്ന വിജയാരവം പരിപാടി സംഘടിപ്പിച്ചു.

## Article Content

 **ഇരിട്ടി**: പടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിൽ വിവിധ തലങ്ങളിൽ പ്രതിഭ തെളിയിച്ചവരെയും എസ്‌എസ്‌എൽസി, പ്ലസ് ടു, എൽ എസ് എസ്, യുഎസ് എസ് പരീക്ഷകളിൽ വിജയികളായവരെയും അനുമോദിക്കുന്ന വിജയാരവം പരിപാടി സംഘടിപ്പിച്ചു.

പടിയൂർ മണ്ഡലം പരിധിയിലെ 150 ഓളം വരുന്ന പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ.പി. ബാബു അധ്യക്ഷനായി. പടിയൂർ ബാലൻ മാസ്റ്റർ, സി.വി. കുഞ്ഞനന്തൻ മാസ്റ്റർ, പി. പി. ബാലൻ, ലിസമ്മ വർഗീസ്, ജോസ് താമരശ്ശേരി, നസീർ കുയിലൂർ എന്നിവർ സംസാരിച്ചു. രോഹിത് കണ്ണൻ സ്വാഗതവും ആർ. രാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207421/iritty)