---
title: "സംസ്ഥാനത്ത് കാലവർഷം തിങ്കളാഴ്ചയോടെ എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് "
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207431/thiruvanaththapuram"
published_at: "2024-05-25T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651659caef93_IMG-20240525-WA0017.jpg"
keywords: []
---

# സംസ്ഥാനത്ത് കാലവർഷം തിങ്കളാഴ്ചയോടെ എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് 

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് കാലവർഷം തിങ്കളാഴ്ചയോടെ എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. നിലവിൽ പെയ്യുന്നത് വേനൽ മഴ. വരുംദിവസങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ചക്രവാതച്ചുഴി ന്യൂനമർദമായി മാറും.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് കാലവർഷം തിങ്കളാഴ്ചയോടെ എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. നിലവിൽ പെയ്യുന്നത് വേനൽ മഴ. വരുംദിവസങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ചക്രവാതച്ചുഴി ന്യൂനമർദമായി മാറും.

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207431/thiruvanaththapuram)