---
title: "പ്രസാദ കിറ്റ് തയ്യാറാക്കി കൊട്ടിയൂർ ദേവസ്വം "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207489/kottiyoor"
published_at: "2024-05-25T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66519687a94df_Screenshot_20240525-131239_Chrome.jpg"
keywords: []
---

# പ്രസാദ കിറ്റ് തയ്യാറാക്കി കൊട്ടിയൂർ ദേവസ്വം 

> **Lead Summary:**  **കൊട്ടിയൂർ**: വൈശാഖ മഹോൽസവത്തിനെത്തുന്ന തീർത്ഥാടകർക്ക് പ്രത്യേക പ്രസാദ കിറ്റ് തയ്യാറാക്കി കൊട്ടിയൂർ ദേവസ്വം. ഭക്തർക്കുള്ള സൗകര്യാർത്ഥം അക്കരെ സന്നിധാനത്ത് 10 നെയ്പ്പായസം അടങ്ങിയ കിറ്റും, അതുപോലെ എല്ലാ വഴിപാടുകളും അടങ്ങിയ സ്പെഷ്യൽ പ്രസാദ കിറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്.

## Article Content

 **കൊട്ടിയൂർ**: വൈശാഖ മഹോൽസവത്തിനെത്തുന്ന തീർത്ഥാടകർക്ക് പ്രത്യേക പ്രസാദ കിറ്റ് തയ്യാറാക്കി കൊട്ടിയൂർ ദേവസ്വം. ഭക്തർക്കുള്ള സൗകര്യാർത്ഥം അക്കരെ സന്നിധാനത്ത് 10 നെയ്പ്പായസം അടങ്ങിയ കിറ്റും, അതുപോലെ എല്ലാ വഴിപാടുകളും അടങ്ങിയ സ്പെഷ്യൽ പ്രസാദ കിറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്.

2 നെയ്പായസം, 2അപ്പം,1 കളഭം,1 ആടിയ നെയ്യ്, ആയിരംകുടം തീർത്ഥം, പുഷ്പാഞ്ജലി പ്രസാദം, അഷ്ട ബന്ധം എന്നിവയാണ് സ്പെഷ്യൽ കിറ്റിൽ ഉണ്ടാവുക. 500, 800 എന്നിങ്ങനെയാണ് കിറ്റുകളുടെ വില. പ്രസാദ് കിറ്റുകൾ അക്കരെ സന്നിധിയിൽ നിന്നും ഭക്തന്മാർക്ക് ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207489/kottiyoor)