---
title: "കെട്ടിട നിർമാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കുക: എൽ ഇ എൻ എസ് എഫ് ഇ ഡി"
english_title: "Uncontrolled inflation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20760/Uncontrolled-inflation"
published_at: "2022-01-14T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e139f78f5a8_PicsArt_01-14-02.09.44.jpg"
keywords: []
---

# കെട്ടിട നിർമാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കുക: എൽ ഇ എൻ എസ് എഫ് ഇ ഡി

> **Lead Summary:** ഇരിക്കൂർ : യാതൊരു നിയന്ത്രണവും ഇല്ലാതെ കുതിച്ചുയരുന്ന കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് ലൈസൻസ്ഡ് എഞ്ചിനീയേർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ 12-ാമത് ഇരിക്കൂർ യൂണിറ്റ് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

ഇരിക്കൂർ : യാതൊരു നിയന്ത്രണവും ഇല്ലാതെ കുതിച്ചുയരുന്ന കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് ലൈസൻസ്ഡ് എഞ്ചിനീയേർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ 12-ാമത് ഇരിക്കൂർ യൂണിറ്റ് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

കുട്ടാവ് ഖദീജാസ് ഓടിറ്റോറിയത്തിൽ വച്ച് നടന്ന യൂണിറ്റ് സമ്മേളനം ലെൻസ്ഫെഡ് ഇരിക്കൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ. നൗഷാദ് ടി യുടെ അദ്ധ്യക്ഷതയിൽ ഇരിക്കൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ ടി നസീർ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെസ് ഇരിക്കൂർ യൂണിറ്റ് സെക്രട്ടറി ശ്രീ. ഖലീൽ എം യൂണിറ്റ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ. മുഹമ്മദ് റാഷിദ് 2021 - 2022 വർഷത്തെ വരവു ചെലവു കണക്കും വൈസ് പ്രസിഡന്റ് ശ്രീമതി അനിത പി പി അനുശോചനവും അർപ്പിച്ചു.

ലെൻസ്ഫെഡ് തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് ശ്രീ.സി ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ലെൻസ് ഫെഡ് കണ്ണൂർ ജില്ല ട്രഷറർ ശ്രീ. ബിനു ജോർജ് , ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. എം.പി സുബ്രമണ്യൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ. മാത്യൂ എ. എസ് , താലൂക്ക് സെക്രട്ടറി ശ്രീ .പോള ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പ് താലൂക്ക് ട്രഷറർ ശ്രീ. എ.പി മനോജൻ ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ എം.ജെ ഇരിക്കുർ യൂണിറ്റ് ഇൻചാർജർ ശ്രീ. രാജീവൻ കെ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപിച്ച് സംസാരിച്ചു.

ലെൻസ്ഫെഡ് ഇരിക്കുർ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്രീ. മഹ്മൂദ് സി.എച്ച് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യ്തു. ലെൻസ്ഫെഡ് ഇരിക്കൂർ യൂണിറ്റിലെ പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ ശ്രീ. നൈജു ഇ.വി, വൈസ്‌ പ്രസിഡന്റ് ശ്രീ. വിജിൽ കെ, സെക്രട്ടറി ശ്രീ. മുഹമ്മദ് റാഷിദ് വി, ജോയിന്റ് സെക്രട്ടറി ശ്രീ. റംഷാദ് കെ.ആർ.എം, ട്രഷറർ ആയി ശ്രീ. കെ മൻസൂറിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20760/Uncontrolled-inflation)