---
title: "കേരള ഖാദീ ഗ്രാമ വ്യവസായ ബോർഡ്, തെഴിൽ ദായക പദ്ധതിയുടെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു"
english_title: "Kerala Khadi Village Industries Board"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20763/Kerala-Khadi-Village-Industries-Board"
published_at: "2022-01-14T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e13d5655e11_PicsArt_01-14-02.37.02.jpg"
keywords: []
---

# കേരള ഖാദീ ഗ്രാമ വ്യവസായ ബോർഡ്, തെഴിൽ ദായക പദ്ധതിയുടെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** കേരള ഖാദീ ഗ്രാമ വ്യവസായ ബോർഡ്, കണ്ണൂർ ഓഫീസിൻ്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതിയുടെ ജില്ലാതല ബോധവൽക്കരണ സെമിനാർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

കേരള ഖാദീ ഗ്രാമ വ്യവസായ ബോർഡ്, കണ്ണൂർ ഓഫീസിൻ്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതിയുടെ ജില്ലാതല ബോധവൽക്കരണ സെമിനാർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ബിനോയ് കുര്യൻ അദ്ധ്യക്ഷനായ ചടങ്ങിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ സുരേഷ് ബാബു എളയാവൂർ, ഫ്രോണി ജോൺ, ഗംഗാധരൻ ടി.ഒ, അരുൺ കെ.പി, സഞ്ജീവ് പി എന്നിവർ സംസാരിച്ചു. കെ.വി. ഗിരീഷ് കുമാർ, ശ്യാം എൻ.എൻ എന്നിവർ ക്ലാസ് നയിച്ചു. പ്രൊജക്ട് ഓഫീസർ ഐ.കെ. അജിത് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20763/Kerala-Khadi-Village-Industries-Board)