---
title: "പങ്കാളിത്ത പെൻഷൻ പിൻവലിക്കണം: സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കലക്റ്റീവ് സംസ്ഥാന വാർഷിക ജനറൽ ബോഡി"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207658/kalpetta"
published_at: "2024-05-26T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652cb5c7c9b4_IMG-20240526-WA0011.jpg"
keywords: []
---

# പങ്കാളിത്ത പെൻഷൻ പിൻവലിക്കണം: സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കലക്റ്റീവ് സംസ്ഥാന വാർഷിക ജനറൽ ബോഡി

> **Lead Summary:**  **കല്പറ്റ**: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂറ്ററി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കലക്റ്റീവ് സംസ്ഥാന വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഐ.കെ. ഷജീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

 **കല്പറ്റ**: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂറ്ററി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കലക്റ്റീവ് സംസ്ഥാന വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഐ.കെ. ഷജീഷ് ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ജില്ലയിലെ പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ഷാഹിദ് റഫീഖ് അധ്യക്ഷത വഹിച്ചു.

പി.കെ. സദൂഷ്, വി.എസ്. ശരത് എന്നിവർ സംസാരിച്ചു. ഭരണാധികാരി അഷ്‌റഫ് പാലപ്പറ്റ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഭാരവാഹികൾ: പി.എം. ഷാഹിദ് റഫീഖ് (പ്രസി.), ലാസർ പി. മാത്യു, വിജേഷ് ചേടിച്ചേരി (വൈസ് പ്രസി.), ഷാജീവ് വളാഞ്ചേരി (ജന. സെക്ര.), അജിത്‌കുമാർ, ഡി. ശ്രീനി (ജോ സെക്ര.), ഒ.യു. ഷിബാബുദ്ദീൻ (ട്രഷറർ). അബ്ദുൾ അലി, ഐ.കെ. ഷജീഷ് (സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207658/kalpetta)