---
title: " എം ഇ പിയിൽ സിസ്റ്റംസ് മാനേജ്മെൻ്റ് കോഴ്‌സ് ആരംഭിക്കും"
english_title: "Systems Management Course"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20774/Systems-Management-Course"
published_at: "2022-01-14T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e14a64152ac_Picsart_22-01-14_15-32-40-538.jpg"
keywords: []
---

#  എം ഇ പിയിൽ സിസ്റ്റംസ് മാനേജ്മെൻ്റ് കോഴ്‌സ് ആരംഭിക്കും

> **Lead Summary:** സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന കേരള അക്കാദമി ഫോർ സ്കിൽസ് - കെയ്സ് - സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻ്റ് കൺസ്ട്രക്ഷനിൽ എം ഇ പി സിസ്റ്റംസ് മാനേജ്മെൻ്റ് കോഴ്‌സ് ആരംഭിക്കുമെന്ന് പബ്ലിക് റിലേഷൻസ് ഹെഡ് ഡോ.പ്രദീപ് സുന്ദരേശ്വർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ അറിയിച്ചു.

## Article Content

സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന കേരള അക്കാദമി ഫോർ സ്കിൽസ് - കെയ്സ് - സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻ്റ് കൺസ്ട്രക്ഷനിൽ എം ഇ പി സിസ്റ്റംസ് മാനേജ്മെൻ്റ് കോഴ്‌സ് ആരംഭിക്കുമെന്ന് പബ്ലിക് റിലേഷൻസ് ഹെഡ് ഡോ.പ്രദീപ് സുന്ദരേശ്വർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ അറിയിച്ചു.

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ തന്നെ വൻകിട നിർമ്മാണ പ്രവൃത്തി നടന്നു വരികയാണ്. ഈ മേഖലയിൽ എംഇപി പരിശീലനം കഴിഞ്ഞവർക്ക് തൊഴിൽ ലഭ്യമാകുന്നത് ഉറപ്പാണ്. ബിടെക് പാസായവർക്ക് അപേക്ഷിക്കാം.  23നകം അപേക്ഷ ലഭിക്കണം 96 വർഷത്തെ നിർമ്മാണ പ്രവൃത്തിയിൽ പരിചയമുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിൻ്റെ മേൽനോട്ടത്തിലാണ് എംഇപി വർക്ക്ഷോപ്പുകൾ നൽകുന്നത്.

പ്രായോഗിക പരിജ്ഞാനമുള്ളവരാണ് ക്ലാസുകൾ എടുക്കുക. കൂടാതെ വയർമെൻ ലൈസൻസ് ലഭിക്കുന്ന അസിസ്റ്റൻ്റ് ഇലക്ട്രിഷ്യൻ ലെവൽ ത്രീ പ്രോഗ്രാമും സ്ഥാപനം നടത്തുന്നുണ്ട്. എസ്എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. വാർത്താസമ്മേളനത്തിൽ ഡോ.അരുൺ സി ഇമ്മാന്വൽ, ഡോ. സന്ദേശം ഈപ്പ, വിജേഷ് എ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20774/Systems-Management-Course)