---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207747/kottiyoor"
published_at: "2024-05-26T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6653404cb37b2_IMG-20240526-WA0026.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

> **Lead Summary:** **കൊട്ടിയൂർ** : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 7-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഷിൽജ ജോസ് എന്നിവരെ ആദരിക്കുകയും ചെയ്തു.

## Article Content

**കൊട്ടിയൂർ** : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 7-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഷിൽജ ജോസ് എന്നിവരെ ആദരിക്കുകയും ചെയ്തു.

കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത് അധ്യക്ഷനായ ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനവും, പ്രതിഭകളെ ആദരിക്കുകയും ചെയ്തു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പൂടാകം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ് തങ്കച്ചൻ കല്ലടയിൽ, കോൺഗ്രസ്‌ നേതാക്കളായ വത്സമ്മ കൈപ്പാടത്ത്, , ശാരംഗതൻ, ജോജോ മേക്കൽ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മെൽബിൻ കല്ലടയിൽ, ബേബി പാലക്കുന്നേൽ എന്നിവർ സംസാരിച്ചു. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഷിൽജ ജോസ് ആദരം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207747/kottiyoor)