---
title: "സീനിയർ ചേമ്പർ ഇൻ്റർനാഷണൽ മുരിങ്ങോടി ലീജിയൻ ഫാമിലി മീറ്റ് നടത്തി "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207751/peravoor"
published_at: "2024-05-26T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6653427f5a555_IMG-20240526-WA0027.jpg"
keywords: []
---

# സീനിയർ ചേമ്പർ ഇൻ്റർനാഷണൽ മുരിങ്ങോടി ലീജിയൻ ഫാമിലി മീറ്റ് നടത്തി 

> **Lead Summary:** **പേരാവൂർ**: സീനിയർ ചേമ്പർ ഇൻ്റർനാഷണൽ മുരിങ്ങോടി ലീജിയൻ ഫാമിലി മീറ്റ് നടത്തി. മുരിങ്ങോടി ലീജിയൻ ട്രഷറർ മോഹൻദാസ് വിവരണം നൽകി. സുബാഷ് മാസ്റ്റർ ( സെക്രട്ടറി) സ്വാഗതം പറഞ്ഞു. ബാബു ജോസഫ് (ലിജിയൻ പ്രസിഡൻ്റ്) അധ്യക്ഷനായ ചടങ്ങിൽ ഹുസൈൻ ഹൈക്കാടി (നാഷണൽ വൈസ് പ്രസിഡൻ്റ്) ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: സീനിയർ ചേമ്പർ ഇൻ്റർനാഷണൽ മുരിങ്ങോടി ലീജിയൻ ഫാമിലി മീറ്റ് നടത്തി. മുരിങ്ങോടി ലീജിയൻ ട്രഷറർ മോഹൻദാസ് വിവരണം നൽകി. സുബാഷ് മാസ്റ്റർ ( സെക്രട്ടറി) സ്വാഗതം പറഞ്ഞു. ബാബു ജോസഫ് (ലിജിയൻ പ്രസിഡൻ്റ്) അധ്യക്ഷനായ ചടങ്ങിൽ ഹുസൈൻ ഹൈക്കാടി (നാഷണൽ വൈസ് പ്രസിഡൻ്റ്) ഉദ്ഘാടനം ചെയ്തു.

എം.ജെ.ബെന്നി നാഷണൽ (ഗ്രോത്ത് & ഡവലപ്പ്മെൻ്റ് ഡയറക്ടർ). മനോജ് താഴെപ്പുര, (നാഷണൽ കോ-ഓർഡിനേറ്റർ), സിനിയോറെഡ് ലീജിയൻ പ്രസിഡൻ്റ് സാലി വർക്കി കുന്നത്ത് എന്നിവർ സംസാരിച്ചു. ഓട്ടംതുള്ളലിൽ പ്രശസ്തനായിരുന്ന പപ്പനേയും, വില്ലടിച്ചാൻപാട്ടിൽ കഴിവുതെളിയിച്ച ശശാങ്കനെയും ആദരിച്ചു.  പി.ശശി, പുഷ്പാങ്കതൻ , രാജേഷ്, കെ .കെ,ജയചന്ദ്രൻ എന്നിവർ വിശിഷ്ട വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി സംസാരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ കുടുംബാംഗങ്ങളായ വിദ്യർത്ഥികളെയും മൊമെൻ്റോ നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207751/peravoor)