---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് വാർഷിക പൊതുയോഗം നാളെ"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207758/adakkathod"
published_at: "2024-05-26T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6653499092085_Picsart_24-05-26_20-03-12-446.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് വാർഷിക പൊതുയോഗം നാളെ

> **Lead Summary:**  **അടക്കാത്തോട്** :വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് വാർഷിക പൊതുയോഗവും, ഭരണ സമിതി തിരഞ്ഞെടുപ്പും തിങ്കളാഴ്ച്ച രാവിലെ പത്ത് മണി മുതൽ അടക്കാത്തോട് വ്യാപാരഭവനിൽ നടക്കുമെന്ന് പ്രസിഡണ്ട് യാസിൻ കാവുങ്കൽ, ജനറൽ സിക്രട്ടറി വി.ഐ.സൈദ് കുട്ടി, ട്രഷറർ വിൽസൻ കട്ടക്കൽ എന്നിവർ അറിയിച്ചു.

## Article Content

 **അടക്കാത്തോട്** :വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റ് വാർഷിക പൊതുയോഗവും, ഭരണ സമിതി തിരഞ്ഞെടുപ്പും തിങ്കളാഴ്ച്ച രാവിലെ പത്ത് മണി മുതൽ അടക്കാത്തോട് വ്യാപാരഭവനിൽ നടക്കുമെന്ന് പ്രസിഡണ്ട് യാസിൻ കാവുങ്കൽ, ജനറൽ സിക്രട്ടറി വി.ഐ.സൈദ് കുട്ടി, ട്രഷറർ വിൽസൻ കട്ടക്കൽ എന്നിവർ അറിയിച്ചു.

ചടങ്ങ് സംസ്ഥാനസിക്രട്ടറി ദേവസ്യ മേച്ചേരി ഉൽഘാടനം ചെയ്യും.മുതിർന്ന വ്യാപാരികളായ കെ.എം.അബ്ദുൽ അസീസ്, എം.ഐ.തോമസ്, മുഹമ്മദ് കുട്ടി, വി.ഐ.ബഷീർ, ഡോ.ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207758/adakkathod)