---
title: "സംസ്ഥാനത്ത് വീണ്ടും സ്‌കൂള്‍ അടച്ചിടും; തീരുമാനം കോവിഡ് അവലോകന യോഗത്തില്‍"
english_title: "The school will be closed again "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20783/the-school-will-be-closed-again"
published_at: "2022-01-14T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e1567f67d10_images (5).jpeg"
keywords: []
---

# സംസ്ഥാനത്ത് വീണ്ടും സ്‌കൂള്‍ അടച്ചിടും; തീരുമാനം കോവിഡ് അവലോകന യോഗത്തില്‍

> **Lead Summary:** സംസ്ഥാനത്ത് വീണ്ടും സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരേയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന യോഗത്തില്‍ ഉണ്ടായിരിക്കുന്നത്.

## Article Content

സംസ്ഥാനത്ത് വീണ്ടും സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരേയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന യോഗത്തില്‍ ഉണ്ടായിരിക്കുന്നത്.

എന്നാല്‍ പത്താം ക്ലാസ് മുതല്‍ പ്ലസ് ടു വരേയുള്ള ക്ലാസ്സുകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്‌കൂള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20783/the-school-will-be-closed-again)