---
title: "വിജയോത്സവം സംഘടിപ്പിച്ചു "
english_title: "Vijayotsavam was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207843/vijayotsavam-was-organized"
published_at: "2024-05-27T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654141f2a4bf_IMG-20240527-WA0011.jpg"
keywords: []
---

# വിജയോത്സവം സംഘടിപ്പിച്ചു 

> **Lead Summary:**  **ചേലേരി**: സ: എ.അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു, യുഎസ്എസ്, എൽ എസ് എസ് വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി.ശ്രീജിനി ഉദ്ഘാടനം ചെയ്തു.

## Article Content

 **ചേലേരി**: സ: എ.അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു, യുഎസ്എസ്, എൽ എസ് എസ് വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി.ശ്രീജിനി ഉദ്ഘാടനം ചെയ്തു.

സിപിഐ എം ചേലേരി ലോക്കൽ സെക്രട്ടറി കെ.അനിൽകുമാർ വിജയികളെ അനുമോദിച്ചു. തുടർന്ന് കരിയർ ഗൈഡൻസ് ക്ലാസും നൽകി. എം.സജീവൻ സ്വാഗതവും  പി.മോഹനൻ അധ്യക്ഷതയും വഹിച്ചു. പി.സന്തോഷ്, എ.വാസുദേവൻ, എ.കെ.ബിജു, സുജിത്ത്.പി.വി., ബിന്ദു.വി.വി, വൈഷ്ണവ്.കെ , ശ്രീജിത്ത്.സി. എന്നിവർ സംസാരിച്ചു. എം കെ.സോജ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207843/vijayotsavam-was-organized)