---
title: "സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും മുന്നേറ്റം"
english_title: "gold rate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207853/gold-rate"
published_at: "2024-05-27T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665417b9cb3da_golden.jpg"
keywords: []
---

# സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും മുന്നേറ്റം

> **Lead Summary:**  കോഴിക്കോട് : രണ്ടുദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവിലയാണ് ഇന്ന് 200 രൂപ വർദ്ദിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,320 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലുണ്ടാകുന്ന വ്യതിയാനവുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

## Article Content

 കോഴിക്കോട് : രണ്ടുദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവിലയാണ് ഇന്ന് 200 രൂപ വർദ്ദിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,320 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലുണ്ടാകുന്ന വ്യതിയാനവുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207853/gold-rate)