---
title: "വീരാജ്പേട്ട പ്രൈവറ്റ് ബസ്സ്റ്റാന്റിലെ കൊലപാതകം ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാല് പ്രതികൾ അറസ്റ്റിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207857/iritty"
published_at: "2024-05-27T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66541a1f8f108_Picsart_24-05-27_10-54-14-262.jpg"
keywords: []
---

# വീരാജ്പേട്ട പ്രൈവറ്റ് ബസ്സ്റ്റാന്റിലെ കൊലപാതകം ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാല് പ്രതികൾ അറസ്റ്റിൽ

> **Lead Summary:**  **ഇരിട്ടി** : മെയ് 23ന് വീരാജ്പേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടക് സ്വദേശി രമേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാല് പ്രതികൾ അറസ്റ്റിൽ .

## Article Content

 **ഇരിട്ടി** : മെയ് 23ന് വീരാജ്പേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടക് സ്വദേശി രമേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാല് പ്രതികൾ അറസ്റ്റിൽ .

കുടകിലെ  ലോകേഷ് (30), കൃഷ്ണ (20), ഹരീഷ് , പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത് . ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം . മരണപ്പെട്ട രമേഷ് അടക്കമുള്ള സംഘം നാല് പ്രതികളും ചേർന്ന് വീരാജ്പേട്ട ടൗണിൽ ബുധനാഴ്ച രാവിലെ ഏഴ് മണി മുതൽ നൃത്തം ചെയ്ത് ആളുകളിൽ നിന്നും കടയുടമകളിൽ നിന്നും പണം പിരിച്ചെടുത്തിരുന്നു. വൈകുന്നേരം മദ്യപിച്ച ശേഷം പണം വീതം വയ്ക്കുന്നതിൽ ഉണ്ടായ തർക്കമാണ് മരണത്തിൽ കലാശിച്ചത്.

നാലുപേരും ചേർന്ന് സ്വകാര്യ ബസ് സ്റ്റോപ്പിൽ വെച്ച് രമേശിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് .പിറ്റേന്ന് രാവിലെ വീരാജ്പേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഒരു കടയ്ക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു . സ്വാഭാവിക മരണമാണെന്നാണ് പോലീസ് ആദ്യം കരുതിയത്. തുടർന്ന് രമേശിൻ്റെ ഭാര്യ ഭവാനി നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തി.

സി.സി.ടി.വി.കൾ പരിശോധിച്ചപ്പോഴാണ് രമേശിനെ നാലുപേരും ചേർന്ന് മർദിച്ചതാണ് മരണ കാരണം എന്ന് സ്ഥിരീകരിച്ചത്. പിന്നീട് എല്ലാ പ്രതികളെയും  അവരുടെ വീടുകളിൽ നിന്നും നിന്ന് അറസ്റ്റ് ചെയ്തു.വിരാജ്പേട്ട് പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207857/iritty)