---
title: "കണ്ണൂർ–തോട്ടട–നടാൽ തലശ്ശേരി റൂട്ടിലെ സർവീസ് നിർത്തിവെക്കാൻ സമര സമിതി "
english_title: "Strike Committee To Stop Services On Thalassery Route "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207858/strike-committee-to-stop-services-on-thalassery-route"
published_at: "2024-05-27T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66541b8d2dbdd_WhatsApp_Image_2024-05-27_at_11.04.28.jpeg"
keywords: []
---

# കണ്ണൂർ–തോട്ടട–നടാൽ തലശ്ശേരി റൂട്ടിലെ സർവീസ് നിർത്തിവെക്കാൻ സമര സമിതി 

> **Lead Summary:** കണ്ണൂർ: കണ്ണൂർ–തോട്ടട–നടാൽ തലശ്ശേരി റൂട്ടിലെ സർവീസ് നിർത്തിവെക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോ–ഓഡിനേഷൻ കമ്മിറ്റി ഉൾപ്പടെയുള്ള സംയുക്ത സമര സമിതി തീരുമാനിച്ചു. ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ ഉണ്ടാകുന്ന ഗതാഗത ക്ലേശം പരിഹരിക്കാൻ നടാൽ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തെ ദേശീയപാത അതോറിറ്റി അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിക്ഷേധിച്ചാണ് നടപടി. മെയ് 30 മുതൽ ബസ് ഉടമകളും തൊഴിലാളികളും പ്രദേശവാസികളും ചേർന്ന് ഒകെ യുപി സ്കൂളിന് സമീപം ദേശീയപാത ഉപരോധിക്കും.

## Article Content

കണ്ണൂർ: കണ്ണൂർ–തോട്ടട–നടാൽ തലശ്ശേരി റൂട്ടിലെ സർവീസ് നിർത്തിവെക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോ–ഓഡിനേഷൻ കമ്മിറ്റി ഉൾപ്പടെയുള്ള സംയുക്ത സമര സമിതി തീരുമാനിച്ചു. ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ ഉണ്ടാകുന്ന ഗതാഗത ക്ലേശം പരിഹരിക്കാൻ നടാൽ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തെ ദേശീയപാത അതോറിറ്റി അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിക്ഷേധിച്ചാണ് നടപടി. മെയ് 30 മുതൽ ബസ് ഉടമകളും തൊഴിലാളികളും പ്രദേശവാസികളും ചേർന്ന് ഒകെ യുപി സ്കൂളിന് സമീപം ദേശീയപാത ഉപരോധിക്കും.

പുതിയ ദേശീയപാത നിർമാണത്തിന്റെ ഇപ്പോഴത്തെ പ്ലാൻ അനുസരിച്ച് തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകൾ നടാൽ റെയിൽവേ ഗേറ്റ് കടന്ന് ചാല അമ്പലം സ്റ്റേപ്പിലെത്തി അവിടെ നിന്ന് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കേണ്ടിവരും. കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോകാൻ 7 കിലോ മീറ്റർ അധികം സഞ്ചരിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്ന് ബസ് ഉടമസ്ഥ സംഘവും ജീവനക്കാരും പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207858/strike-committee-to-stop-services-on-thalassery-route)