---
title: "നൂറ് കോടി നേട്ടം കൈവരിക്കാൻ 'ഗുരുവായൂർ അമ്പലനടയിൽ' "
english_title: "guruvayoorambalanadayil malayalam movie "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207865/guruvayoorambalanadayil-malayalam-movie"
published_at: "2024-05-27T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654250f00330_guruvayoor.jpg"
keywords: []
---

# നൂറ് കോടി നേട്ടം കൈവരിക്കാൻ 'ഗുരുവായൂർ അമ്പലനടയിൽ' 

> **Lead Summary:** കൊച്ചി: മലയാള സിനിമയിൽ വീണ്ടും 100 കോടി നേട്ടം കൈവരിക്കാൻ 'ഗുരുവായൂർ അമ്പലനടയിൽ' എന്ന സിനിമയും. റിലീസ് ചെയ്ത് 10 ദിവസം കഴിയുമ്പോഴേക്കും സിനിമ 81 കോടിയോളം നേടി എന്നാണ് കണക്കുകൾ. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി നേട്ടം കൈവരിക്കുമെന്ന് ഉറപ്പായി. തുടർച്ചയായ വിജയങ്ങളാണ് മലയാളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വാരം പ്രദർശനത്തിനെത്തിയ മമ്മൂട്ടി ചിത്രമായ 'ടർബോ'യും, ആസിഫലിയും ബിജു മേനോനും നായകരായ 'തലവനും' മികച്ച കളക്ഷനുമായി മുന്നേറുകയാണ്. മലയാള സിനിമയിൽ എന്താണ് സംഭവിക്കുന്നതെന്ന് കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കി കാണുകയാണ് സിനിമാലോകം.

## Article Content

കൊച്ചി: മലയാള സിനിമയിൽ വീണ്ടും 100 കോടി നേട്ടം കൈവരിക്കാൻ 'ഗുരുവായൂർ അമ്പലനടയിൽ' എന്ന സിനിമയും. റിലീസ് ചെയ്ത് 10 ദിവസം കഴിയുമ്പോഴേക്കും സിനിമ 81 കോടിയോളം നേടി എന്നാണ് കണക്കുകൾ. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി നേട്ടം കൈവരിക്കുമെന്ന് ഉറപ്പായി. തുടർച്ചയായ വിജയങ്ങളാണ് മലയാളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വാരം പ്രദർശനത്തിനെത്തിയ മമ്മൂട്ടി ചിത്രമായ 'ടർബോ'യും, ആസിഫലിയും ബിജു മേനോനും നായകരായ 'തലവനും' മികച്ച കളക്ഷനുമായി മുന്നേറുകയാണ്. മലയാള സിനിമയിൽ എന്താണ് സംഭവിക്കുന്നതെന്ന് കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കി കാണുകയാണ് സിനിമാലോകം.

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു 'ഗുരുവായൂരമ്പല നടയില്‍'. വന്‍ജനപ്രീതി നേടിയ 'ജയ ജയ ജയ ജയ ഹേ'യുടെ സംവിധായകന്‍ വിപിന്‍ ദാസ് ബേസിലിനെയും പ്രിത്വിരാജിനെയും പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം എന്ന നിലയിൽ വൻ പ്രതീക്ഷയായിരുന്നു സിനിമയ്ക്കുണ്ടായിരുന്നത്. ഏതായാലും 'ഗുരുവായൂരമ്പല നടയില്‍' ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്.

റിലീസ് ചെയ്ത് അഞ്ചാം ദിനത്തില്‍ തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഗുരുവായൂരമ്പല നടയിലി'ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജും ഇ 4 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി. വി സാരഥിയും ചേര്‍ന്നാണ് 'ഗുരുവായൂരമ്പല നടയില്‍' നിര്‍മ്മിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207865/guruvayoorambalanadayil-malayalam-movie)