---
title: "ചലച്ചിത്ര ഗാനാലാപന മത്സരവും അനുമോദനവും സംഘടിപ്പിച്ചു"
english_title: "Mayyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207879/mayyil"
published_at: "2024-05-27T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654301881ec6_IMG-20240527-WA0021.jpg"
keywords: []
---

# ചലച്ചിത്ര ഗാനാലാപന മത്സരവും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:**  **മയ്യിൽ**: കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി .ആർ സി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കും വനിതകൾക്കും ചലച്ചിത്ര ഗാനാലാപന മത്സരവും ഈ വർഷത്തെ ഓലപ്പീപ്പി അവാർഡ് ജേതാവും നാടൻ പാട്ട് കലാകാരിയുമായ വൈഖരി സാവന് (പൊന്നാമ്പല) അനുമോദനവും സംഘടിപ്പിച്ചു.

## Article Content

 **മയ്യിൽ**: കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി .ആർ സി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കും വനിതകൾക്കും ചലച്ചിത്ര ഗാനാലാപന മത്സരവും ഈ വർഷത്തെ ഓലപ്പീപ്പി അവാർഡ് ജേതാവും നാടൻ പാട്ട് കലാകാരിയുമായ വൈഖരി സാവന് (പൊന്നാമ്പല) അനുമോദനവും സംഘടിപ്പിച്ചു.

മയ്യിൽ സി.ആർ സി ഹാളിൽ നടന്ന ചടങ്ങ് കവയിത്രി ടി.പി. നിഷ ടീച്ചർ ഉൽഘാടനം ചെയ്തു. വനിതാ വേദി പ്രസിഡണ്ട് കെ.വി.യശോദ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബേബി വൈഖരി സാവന് ടി പി നിഷ ടീച്ചർ ഉപഹാരം സമ്മാനിച്ചു. വൈഖരി സാവൻ മറുപടി പ്രസംഗം നടത്തി. കെ.കെ.ഭാസ്കരൻ , പി.കെ നാരായണൻ, സീന ഗിരീഷ്, സജിത എന്നിവർ സംസാരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വെവ്വേറെ നടത്തിയ സിനിമാ ഗാനാലാപന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്ക് ക്യാഷ് പ്രൈസും മൊമെൻ്റോയും സിനിമാ നടനും സംഗീത സംവിധായകനുമായ നാദം മുരളി സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207879/mayyil)