---
title: "ആറളം വില്ലേജ് വിഭജനം ഉടൻ നടപ്പിൽ വരുത്തണം: വ്യാപാരി വ്യവസായി ഏകോപന സമിതി കീഴ്പ്പള്ളി യൂണിറ്റ്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207904/iritty"
published_at: "2024-05-27T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66543e0e696c3_IMG-20240527-WA0034.jpg"
keywords: []
---

# ആറളം വില്ലേജ് വിഭജനം ഉടൻ നടപ്പിൽ വരുത്തണം: വ്യാപാരി വ്യവസായി ഏകോപന സമിതി കീഴ്പ്പള്ളി യൂണിറ്റ്

> **Lead Summary:** **ആറളം** : ആറളം ഫാം ഉൾപ്പെടുന്ന മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് ആറളം വില്ലേജ് വിഭജനം ഉടൻ നടപ്പിൽ വരുത്തണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കീപ്പിള്ളി യൂണിറ്റ് ആവശ്യപ്പെട്ടു.

## Article Content

**ആറളം** : ആറളം ഫാം ഉൾപ്പെടുന്ന മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് ആറളം വില്ലേജ് വിഭജനം ഉടൻ നടപ്പിൽ വരുത്തണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കീപ്പിള്ളി യൂണിറ്റ് ആവശ്യപ്പെട്ടു.

വിവിധ പേരുകൾ പറഞ്ഞ് വ്യാപാരികളിൽ നിന്ന് വൻ തുക പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണം. വളരെ പ്രതികൂലമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ചെറുകിട വ്യാപാരികളെ കൂടുതൽ ദ്രോഹിക്കുന്ന നടപടികൾ അംഗീകരിക്കാൻ സാധ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി യോഗം ഉദ്ഘാടനം ചെയ്തു പി വി കുര്യൻ അധ്യക്ഷത വഹിച്ചു. കെ സുധാകരൻ, സി കെ സതീശൻ, മൂസഹാജി, റഷീദ് പാനരി, സാബു കുളത്തിങ്കൽ, തോമസ് പിസി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207904/iritty)