---
title: "ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207908/iritty"
published_at: "2024-05-27T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66543eff8390a_IMG-20240527-WA0031.jpg"
keywords: []
---

# ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

> **Lead Summary:**  **ഇരിട്ടി**: ഇരിട്ടി അലയന്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഹാഫിസ് വലിയപറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റണി പുളിയമ്മാക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥാപക ഗവര്‍ണര്‍ കെ.സുരേഷ് ബാബു, ഡിസ്ട്രിക്ട് ചെയര്‍മാന്‍മാരായ ഡോ.ജി.ശിവരാമകൃഷ്ണന്‍, എന്‍.കെ.ബിജു, മുന്‍ പ്രസിഡന്റ് ടി.ജെ.അഗസ്റ്റിന്‍, പ്രകാശ് പാര്‍വണം, ബാബു ജോസഫ്, ഡോ.സൂരജ് എന്നിവര്‍ പ്രസംഗിച്ചു.

## Article Content

 **ഇരിട്ടി**: ഇരിട്ടി അലയന്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഹാഫിസ് വലിയപറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റണി പുളിയമ്മാക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥാപക ഗവര്‍ണര്‍ കെ.സുരേഷ് ബാബു, ഡിസ്ട്രിക്ട് ചെയര്‍മാന്‍മാരായ ഡോ.ജി.ശിവരാമകൃഷ്ണന്‍, എന്‍.കെ.ബിജു, മുന്‍ പ്രസിഡന്റ് ടി.ജെ.അഗസ്റ്റിന്‍, പ്രകാശ് പാര്‍വണം, ബാബു ജോസഫ്, ഡോ.സൂരജ് എന്നിവര്‍ പ്രസംഗിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹര്‍ഷപ്രിയ, അവ്‌നിക എന്നിവരെ അനുമോദിച്ചു. ഭാരവാഹികള്‍ : ആന്റണി പുളിയമ്മാക്കല്‍ (പ്രസിഡന്റ്), ഡോ.ജി.ശിവരാമകൃഷ്ണന്‍, എം.പ്രശാന്തന്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രകാശന്‍ പാര്‍വണം (സെക്രട്ടറി), വിപേഷ് ദിവാഹര്‍ (ജോയിന്റ് സെക്രട്ടറി), ഡോ.സൂരജ് (ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207908/iritty)