---
title: "ഐ എൻ ടി യു സി കൺവെൻഷനും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207909/iritty"
published_at: "2024-05-27T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654400b0b048_IMG-20240527-WA0036.jpg"
keywords: []
---

# ഐ എൻ ടി യു സി കൺവെൻഷനും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

> **Lead Summary:** **കരിക്കോട്ടക്കരി** : കരിക്കോട്ടക്കരിയിലെ ചുമട്ടു തൊഴിലാളി നേതാവായിരുന്ന സൈമൺ കണ്ടത്തിലിന്റെ ചരമദിനത്തോടനുബന്ധിച്ച് ഐ എൻ ടി യൂ സി അയ്യങ്കുന്നു മണ്ഡലം കമ്മിറ്റിയുടെയും കോൺഗ്രസ്‌ പാർട്ടിയുടെയും ആഭിമുഖ്യത്തിൽ കരിക്കോട്ടക്കരിയിൽ തൊഴിലാളി കൺവെൻഷനും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

## Article Content

**കരിക്കോട്ടക്കരി** : കരിക്കോട്ടക്കരിയിലെ ചുമട്ടു തൊഴിലാളി നേതാവായിരുന്ന സൈമൺ കണ്ടത്തിലിന്റെ ചരമദിനത്തോടനുബന്ധിച്ച് ഐ എൻ ടി യൂ സി അയ്യങ്കുന്നു മണ്ഡലം കമ്മിറ്റിയുടെയും കോൺഗ്രസ്‌ പാർട്ടിയുടെയും ആഭിമുഖ്യത്തിൽ കരിക്കോട്ടക്കരിയിൽ തൊഴിലാളി കൺവെൻഷനും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

ഐ എൻ ടി യൂ സി ജില്ലാ പ്രസിഡന്റ്‌ ഡോ:ജോസ് ജോർജ് പ്ലാത്തോട്ടം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എം. പീറ്റർ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം അഡ്വ: സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യൂ സി ജില്ലാ വൈസ് പ്രസിഡന്റ്‌ സി. വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബീന റോജസ്, പഞ്ചായത്ത് മെമ്പർമാരായ ജോസഫ് വട്ടുകുളം, മിനി വിശ്വനാഥൻ, ഫ്രാൻസിസ് കുറ്റിക്കാട്ടിൽ, കോൺഗ്രസ് നേതാക്കളായ ജയിൻസ് മാത്യു, കെ.സി. ചാക്കോ മാസ്റ്റർ, തോമസ് വലിയതോട്ടി, ഫോർവെർഡ് ബ്ലോക്ക്‌ ജില്ലാ സെക്രട്ടറി എൻ.കെ. ഫ്രാൻസിസ്, ഷാജി പനച്ചിക്കൽ, റെന്നി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207909/iritty)