---
title: "മദ്യനയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ് "
english_title: " No Discussion Was Held On Liquor Policy: Minister Muhammed Riyas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207936/no-discussion-was-held-on-liquor-policy-minister-muhammed-riyas"
published_at: "2024-05-27T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665462b4d9dbc_riyas.jpg"
keywords: []
---

# മദ്യനയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ് 

> **Lead Summary:** കോഴിക്കോട്: മദ്യനയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ല എന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എക്‌സൈസ് വകുപ്പ് മന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയതാണ്. പ്രതിപക്ഷ നേതാവിന് എങ്ങനെ ചര്‍ച്ച നടത്തി എന്ന് പറയാന്‍ കഴിയും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെഎസ്‌യു നടത്തിയ ചര്‍ച്ച ആയിരിക്കും പ്രതിപക്ഷ നേതാവ് പറയുന്നത്. ടൂറിസം വകുപ്പ് നടത്തിയ യോഗത്തെ സംബന്ധിച്ച് ഡയറക്ടറുടെ പ്രസ്താവനയിലുണ്ട്. എല്ലാ യോഗങ്ങളും മന്ത്രി പറഞ്ഞിട്ടല്ല നടത്താറുള്ളത്. ഈ വിഷയത്തില്‍ തന്റെ പുറകെ വരുന്നതിന്റെ കാര്യം വ്യക്തമാണ്. മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തന്നെ വലിച്ചിഴക്കുന്നതിൻ്റെ അജണ്ട മറ്റൊന്നാണ്. മറുപടി പറയാതെ ഓടിപ്പോയെന്ന് പറയരുതെന്ന് കരുതിയാണ് താൻ മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

## Article Content

കോഴിക്കോട്: മദ്യനയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ല എന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എക്‌സൈസ് വകുപ്പ് മന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയതാണ്. പ്രതിപക്ഷ നേതാവിന് എങ്ങനെ ചര്‍ച്ച നടത്തി എന്ന് പറയാന്‍ കഴിയും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെഎസ്‌യു നടത്തിയ ചര്‍ച്ച ആയിരിക്കും പ്രതിപക്ഷ നേതാവ് പറയുന്നത്. ടൂറിസം വകുപ്പ് നടത്തിയ യോഗത്തെ സംബന്ധിച്ച് ഡയറക്ടറുടെ പ്രസ്താവനയിലുണ്ട്. എല്ലാ യോഗങ്ങളും മന്ത്രി പറഞ്ഞിട്ടല്ല നടത്താറുള്ളത്. ഈ വിഷയത്തില്‍ തന്റെ പുറകെ വരുന്നതിന്റെ കാര്യം വ്യക്തമാണ്. മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തന്നെ വലിച്ചിഴക്കുന്നതിൻ്റെ അജണ്ട മറ്റൊന്നാണ്. മറുപടി പറയാതെ ഓടിപ്പോയെന്ന് പറയരുതെന്ന് കരുതിയാണ് താൻ മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207936/no-discussion-was-held-on-liquor-policy-minister-muhammed-riyas)