---
title: "'ശുചിത്വ ക്യാമ്പയിൻ' മെഗാ ശുചീകരണത്തിന് കാക്കിയിട്ടവർ തൂമ്പയുമായി ഇറങ്ങി."
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208136/mattannur"
published_at: "2024-05-28T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655943a65053_IMG-20240528-WA0019.jpg"
keywords: []
---

# 'ശുചിത്വ ക്യാമ്പയിൻ' മെഗാ ശുചീകരണത്തിന് കാക്കിയിട്ടവർ തൂമ്പയുമായി ഇറങ്ങി.

> **Lead Summary:**  **മട്ടന്നൂർ**: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ്റെ ആഹ്വാനപ്രകാരം ജില്ലയിലെ മുഴുവൻ എക്സൈസ് ഓഫീസുകളും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. എൻ്റെ ഓഫീസ് മാലിന്യരഹിതം എന്ന മുദ്രാവാക്യവുമായി നടന്ന പരിപാടിയിൽ മുഴുവൻ ജീവനക്കാരും അണിനിരന്നു.

## Article Content

 **മട്ടന്നൂർ**: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ്റെ ആഹ്വാനപ്രകാരം ജില്ലയിലെ മുഴുവൻ എക്സൈസ് ഓഫീസുകളും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. എൻ്റെ ഓഫീസ് മാലിന്യരഹിതം എന്ന മുദ്രാവാക്യവുമായി നടന്ന പരിപാടിയിൽ മുഴുവൻ ജീവനക്കാരും അണിനിരന്നു.

അസോസിയേഷൻ്റെ നേതാക്കൾ വിവിധ ഓഫീസുകളിൽ നേതൃത്വം നൽകി. മട്ടന്നൂർ റെയിഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ കമ്മറ്റി അംഗം ബെൻഹർകോട്ടത്തു വളപ്പിൽ അസി.എക്സൈസ് ഇൻസ്പെകടർ കെ. ആനന്ദകൃഷ്ണൻ, പി.കെ.സജേഷ് കെ.കെ.രാഗിൽ, സി.വി.റിജുൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208136/mattannur)