---
title: "മാഹി ബൈപ്പാസിൽ  നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു"
english_title: "Mahi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208138/mahi"
published_at: "2024-05-28T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655958d0e1ec_Screenshot_20240528-135720_Samsung_Internet.jpg"
keywords: []
---

# മാഹി ബൈപ്പാസിൽ  നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു

> **Lead Summary:**  **മാഹി**: ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. മാഹി - മുഴപ്പിലങ്ങാട് ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നലിലാണ് അപകടം. ആലപ്പുഴ സ്വദേശിയായ ശിവപ്രസാദാണ് മരിച്ചത്.

## Article Content

 **മാഹി**: ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. മാഹി - മുഴപ്പിലങ്ങാട് ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നലിലാണ് അപകടം. ആലപ്പുഴ സ്വദേശിയായ ശിവപ്രസാദാണ് മരിച്ചത്.

കർണ്ണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുബമാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 3.30 നായിരുന്നു അപകടം. കാസർകോട് സുള്ള്യക്കടുത്ത് പുത്തൂരിൽനിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി. ഇതേ ദിശയിൽനിന്ന് വന്ന കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി അൽപം മുന്നോട്ട് നീങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208138/mahi)