കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അട്ടിമറിയോ, യന്ത്രതകരാറോ പൈലറ്റിന്റെ പിഴവോ കാരണമല്ല അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മേഘങ്ങള്‍ക്ക് ഉള്ളിലേക്ക് കയറിയത് അപകടത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Kunoor helicopter accident