---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  അനുമോദിച്ചു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208278/koothuparamba"
published_at: "2024-05-29T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66567f0915305_IMG-20240529-WA0002.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  അനുമോദിച്ചു

> **Lead Summary:**  **കൂത്തുപറമ്പ്** : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി സുജാത ഉദ്ഘാടന നിർവഹിച്ചു.

## Article Content

 **കൂത്തുപറമ്പ്** : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി സുജാത ഉദ്ഘാടന നിർവഹിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ 100% വിജയമാണ് ഇത്തവണയും കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കിയത്. ഇതിൽ 36 ഫുൾ എ പ്ലസ്, 7 9 പ്ലസ് വിദ്യാർത്ഥികൾ തുടങ്ങിയവരെയും ഹയർസെക്കൻഡറി പരീക്ഷയിൽ 55 ഫുൾ എ പ്ലസ്, 5 എ പ്ലസ് നേടിയ 47 വിദ്യാർത്ഥികളെയും ആണ് ഉപഹാരം നൽകി അനുമോദിച്ചത്. പിടിഎ പ്രസിഡന്റ് വി ശരത് കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രമീള കുമാരി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എംപി ശ്രീജ, വാർഡ് മെമ്പർ റസിയ, ഹെഡ്മാസ്റ്റർ ക്കെ ദിനേശൻ, രമേശൻ മാസ്റ്റർ, ടി രെന്ദീവ്, അഭിലാഷ്, സുസ്മിത തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208278/koothuparamba)