---
title: "ഹരിത പോലീസ് കേഡറ്റ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208285/iritty"
published_at: "2024-05-29T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66568bde0e92b_IMG-20240529-WA0003.jpg"
keywords: []
---

# ഹരിത പോലീസ് കേഡറ്റ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  **ഇരിട്ടി**: പായം പഞ്ചായത്തിലെ പതിനൊന്ന് സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 60 ഹരിത പോലീസ് കേഡറ്റ് വിദ്യാത്ഥികൾക്കായുള്ള ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു . പെരുമ്പറമ്പ് യുപി സ്കൂളിൽ വച്ച് നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു .

## Article Content

 **ഇരിട്ടി**: പായം പഞ്ചായത്തിലെ പതിനൊന്ന് സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 60 ഹരിത പോലീസ് കേഡറ്റ് വിദ്യാത്ഥികൾക്കായുള്ള ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു . പെരുമ്പറമ്പ് യുപി സ്കൂളിൽ വച്ച് നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു .

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക വിഷയാവതരണം നടത്തി. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത് .

ആദ്യഘട്ടത്തിൽ60 വിദ്യാർത്ഥികളും തുടർന്നുള്ള വർഷങ്ങളിൽ മറ്റു വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മണ്ണിനെയും ജലത്തെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനും കുട്ടികളിൽ സാമൂഹ്യ ബോധവും പ്രതിബദ്ധതയും വളർത്തുന്നതിനും പൂന്തോട്ടങ്ങൾ , പച്ചത്തുരുത്തുകൾ , മാലിന്യ സംസ്കരണ രീതികൾ ഉൾപ്പെടെ പഠിക്കുവാനും മറ്റുള്ളവർക്ക് എത്തിക്കുവാനും നേതൃത്വപരമായ പങ്ക് വഹിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് യൂനിഫോമും ഐഡിന്റി കാർഡും നേരത്തെ നൽകിയിരുന്നു. വലിച്ചെറിയപ്പെടുന്ന പാഴ് വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ പുത്തൻ ആശങ്ങൾ കുട്ടികളിലെത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. എല്ലാ സ്കൂളുകളിലും ഹരിത ക്ലബ്ബ് രൂപീകരിച്ച് ജൂൺ മാസം മുതൽ ഡിസംബർ മാസം വരെയുള്ള കാലയളവിൽ ശുചിത്വ മാലിന്യ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച ക്ലബുകൾക്ക് പഞ്ചായത്ത് പ്രസിഡൻ്റിന്റെ പേരിലുള്ള ട്രോഫി നൽകും.

 ഡിസംബർ മാസത്തിൽ ഹരിത പോലീസ് കാഡറ്റുകൾക്ക് സാക്ഷ്യപത്രവും നൽകുന്നതിനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു. ശുചിത്വ മിഷൻ റിസോഴ്സ പേഴ്സൺ ഇ. മോഹനൻ, ചിത്രകാരൻ ഷൈജു കെ. മാലൂർ,പി.ആർ. അശോകൻ എന്നിവർ ക്ലാസ്സെടുത്തു. പഞ്ചായത്ത് മെമ്പർ മാരായ പി.വി. രമാവതി , ബിജു കോങ്ങാടൻ, കുഞ്ഞുഞ്ഞ്, വി.ഇ.ഒ വിനീഷ് വർഗ്ഗീസ്എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208285/iritty)