---
title: "താൽകാലിക റോഡ് ഇടിഞ്ഞു ഗതാഗതം നിരോധിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208286/iritty"
published_at: "2024-05-29T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66568d0430b9d_IMG-20240529-WA0007.jpg"
keywords: []
---

# താൽകാലിക റോഡ് ഇടിഞ്ഞു ഗതാഗതം നിരോധിച്ചു 

> **Lead Summary:** **ഇരിട്ടി** : മലയോര ഹൈവേയിൽ കരിക്കോട്ടക്കരി എടൂർ റൂട്ടിൽ വെമ്പുഴ പാലത്തിന്റെ സമീപം താൽകാലിക റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു . പാലം നിർമ്മാണത്തിന്റെ ഭാഗമായി പുഴയിൽ മണ്ണിട്ട് നിർമ്മിച്ച താൽകാലിക റോഡ് കഴിഞ്ഞ ദിവസം മുതൽ വെള്ളക്കെട്ട് രൂപപ്പെട്ട് അപകട ഭീക്ഷണിയിൽ ആയിരുന്നു .

## Article Content

**ഇരിട്ടി** : മലയോര ഹൈവേയിൽ കരിക്കോട്ടക്കരി എടൂർ റൂട്ടിൽ വെമ്പുഴ പാലത്തിന്റെ സമീപം താൽകാലിക റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു . പാലം നിർമ്മാണത്തിന്റെ ഭാഗമായി പുഴയിൽ മണ്ണിട്ട് നിർമ്മിച്ച താൽകാലിക റോഡ് കഴിഞ്ഞ ദിവസം മുതൽ വെള്ളക്കെട്ട് രൂപപ്പെട്ട് അപകട ഭീക്ഷണിയിൽ ആയിരുന്നു .

 ഇതേതുടർന്ന് റോഡിന്റെ രണ്ട് ഭാഗവും തൊഴിലാളികളെ ഉപയോഗിച്ച് കരാറുകാരൻ തന്നെ ഗതാഗതം തടയുക ആയിരുന്നു . ഗതാഗതം നിരോധിച്ചത് അറിയാതെ നിരവധിപേരാണ് വന്ന് മടങ്ങി പോകുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208286/iritty)