---
title: "'കുട്ടിക്കൊരു വീട്' പദ്ധതിയില്‍ കോപ്പാലത്ത് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടന്നു."
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208410/thalassery"
published_at: "2024-05-29T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656e71ef34bd_IMG-20240529-WA0035.jpg"
keywords: []
---

# 'കുട്ടിക്കൊരു വീട്' പദ്ധതിയില്‍ കോപ്പാലത്ത് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടന്നു.

> **Lead Summary:** **തലശ്ശേരി** : കെഎസ്ടിഎയുടെ കുട്ടിക്കൊരു വീട് പദ്ധതിയില്‍ കോപ്പാലത്ത് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടന്നു. അധ്യാപകരില്‍ നിന്നും പൂര്‍വഅധ്യാപകരില്‍ നിന്നും സംഭാവന സ്വീകരിച്ച് കെഎസ്ടിഎ തലശേരി സൗത്ത് സബ്ജില്ലകമ്മിറ്റിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.

## Article Content

**തലശ്ശേരി** : കെഎസ്ടിഎയുടെ കുട്ടിക്കൊരു വീട് പദ്ധതിയില്‍ കോപ്പാലത്ത് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടന്നു. അധ്യാപകരില്‍ നിന്നും പൂര്‍വഅധ്യാപകരില്‍ നിന്നും സംഭാവന സ്വീകരിച്ച് കെഎസ്ടിഎ തലശേരി സൗത്ത് സബ്ജില്ലകമ്മിറ്റിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.

'ചന്ദ്രോദയം' വീട്ടില്‍ ചേര്‍ന്ന ലളിതമായ ചടങ്ങില്‍ കെ കെ ശൈലജ എംഎല്‍എ കുടുംബത്തിന് താക്കോൽ  കൈമാറി. സന്തോഷ്, ഭാര്യ പ്രിയഎന്നിവര്‍ ചേര്‍ന്ന് താക്കോൽ  ഏറ്റുവാങ്ങി. താക്കോല്‍ സമര്‍പ്പണ ചടങ്ങില്‍ കോ--ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം സി പവിത്രന്‍ അധ്യക്ഷനായി.

കുട്ടികള്‍ക്കുള്ള പഠനോപകരണം സിപിഐഎം ഏരിയസെക്രട്ടറി സി കെ രമേശന്‍ കൈമാറി. കെഎസ്ടിഎ സംസ്ഥാന വൈസ്പ്രസിഡന്റ് എ കെ ബീന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജില്ല സെക്രട്ടറി കെ ശശീന്ദ്രന്‍, ജില്ല വൈസ്പ്രസിഡന്റ് ടി വി സഖീഷ്, നഗരസഭ കൗണ്‍സിലര്‍ പി ബിന്ദു , വി പി വിജേഷ്, പി പി ഗംഗാധരന്‍, വി വി വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ സി ജാഫര്‍ സ്വാഗതവും ചെയര്‍മാന്‍ കെ പി സുധാകരന്‍ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208410/thalassery)