---
title: "#thiruvanandhapuram l കെഎസ്‍യുവിന്റെ പൈതൃകവും സംസ്കാരവും ബലി കൊടുക്കരുത്; തമ്മിൽതല്ലിനിടെ ഓർമ്മപ്പെടുത്തി കെസി വേണുഗോപാൽ "
english_title: "Thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208604/thiruvanathapuram"
published_at: "2024-05-30T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6658168201589_IMG-20240530-WA0069.jpg"
keywords: []
---

# #thiruvanandhapuram l കെഎസ്‍യുവിന്റെ പൈതൃകവും സംസ്കാരവും ബലി കൊടുക്കരുത്; തമ്മിൽതല്ലിനിടെ ഓർമ്മപ്പെടുത്തി കെസി വേണുഗോപാൽ 

> **Lead Summary:** **തിരുവനന്തപുരം**: കെഎസ്‍യുവിലെ തമ്മിൽത്തല്ലിനിടയിൽ പ്രവർത്തകർക്ക് ഓർമപ്പെടുത്തലുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംഘടനയുടെ പൈതൃകം ഓർമിപ്പിച്ചാണ് കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. കെഎസ്‍യുവിന്റെ പൈതൃകവും സംസ്കാരവും ബലി കൊടുക്കുന്നത് പ്രസ്ഥാനത്തോട് ചെയ്യുന്ന അനീതിയാണെന്ന് കെ സി വേണുഗോപാൽ കുറിച്ചു. ചരിത്രവും യാഥാർഥ്യവും ഓർമ്മകളിലും സിരകളിലും ഉൾക്കൊള്ളണം എന്നും സമൂഹത്തിന് മാതൃകയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്‍യു സ്ഥാപകദിനവുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് ഓർമപ്പെടുത്തൽ. പ്രതിസന്ധിയുടെ കാലത്ത് പോലും പ്രത്യാശയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് കെഎസ്‍യു അന്നും ഇന്നും എന്നും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞുനിന്നത്, നിൽക്കുന്നത്. ആ ചരിത്രവും യാഥാർഥ്യവും ഓർമകളിലും സിരകളിലും ഉൾക്കൊണ്ടാവണം ഓരോ പ്രവർത്തകനും കെഎസ്‍യുവിന്റെ ദീപശിഖാങ്കിത നീല പതാക കൈകളിലും ഹൃദയത്തിലുമേൽക്കാൻ എന്ന് കെ സി വേണു​ഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**തിരുവനന്തപുരം**: കെഎസ്‍യുവിലെ തമ്മിൽത്തല്ലിനിടയിൽ പ്രവർത്തകർക്ക് ഓർമപ്പെടുത്തലുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംഘടനയുടെ പൈതൃകം ഓർമിപ്പിച്ചാണ് കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. കെഎസ്‍യുവിന്റെ പൈതൃകവും സംസ്കാരവും ബലി കൊടുക്കുന്നത് പ്രസ്ഥാനത്തോട് ചെയ്യുന്ന അനീതിയാണെന്ന് കെ സി വേണുഗോപാൽ കുറിച്ചു. ചരിത്രവും യാഥാർഥ്യവും ഓർമ്മകളിലും സിരകളിലും ഉൾക്കൊള്ളണം എന്നും സമൂഹത്തിന് മാതൃകയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്‍യു സ്ഥാപകദിനവുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് ഓർമപ്പെടുത്തൽ. പ്രതിസന്ധിയുടെ കാലത്ത് പോലും പ്രത്യാശയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് കെഎസ്‍യു അന്നും ഇന്നും എന്നും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞുനിന്നത്, നിൽക്കുന്നത്. ആ ചരിത്രവും യാഥാർഥ്യവും ഓർമകളിലും സിരകളിലും ഉൾക്കൊണ്ടാവണം ഓരോ പ്രവർത്തകനും കെഎസ്‍യുവിന്റെ ദീപശിഖാങ്കിത നീല പതാക കൈകളിലും ഹൃദയത്തിലുമേൽക്കാൻ എന്ന് കെ സി വേണു​ഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

നെയ്യാര്‍ ഡാമില്‍ നടന്ന മേഖലാ ക്യാമ്പിൽ കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. വാക്ക് തര്‍ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്‍ഷത്തിന് കാരണമായത്. രണ്ട് ദിവസമായി നടന്ന ക്യാമ്പിന്റെ സമാപനത്തിന് തൊട്ടുമുമ്പാണ് രാത്രി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേതാക്കള്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. മെയ് 25നായിരുന്നു സംഭവം. സംഭവത്തില്‍ കെഎസ്‌യു നേതൃത്വത്തിന് വീഴ്ചയെന്ന് പിന്നാലെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു. കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെഎസ്‌യു ഭാവി പരിപാടികളില്‍ കെപിസിസിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. #കെഎസ്‍യുവിന്റെ പൈതൃകവും സംസ്കാരവും ബലി കൊടുക്കരുത്'; തമ്മിൽതല്ലിനിടെ ഓർമ്മപ്പെടുത്തി കെസി വേണുഗോപാൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208604/thiruvanathapuram)