---
title: "#peravoor l പേരാവൂർ ഗവ: ഐറ്റിഐ യിൽ ലോക വനിതാ ദിനം ആചരിച്ചു "
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208623/peravoor"
published_at: "2024-05-30T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6658209d0b0a9_IMG-20240530-WA0077.jpg"
keywords: []
---

# #peravoor l പേരാവൂർ ഗവ: ഐറ്റിഐ യിൽ ലോക വനിതാ ദിനം ആചരിച്ചു 

> **Lead Summary:** **പേരാവൂർ**: പേരാവൂർ ഗവ.ഐ റ്റി ഐ ട്രെയിനീസ് കൗൺസിലും വുമൺ എംപവർമെൻ്റ് കമ്മറ്റിയും ചേർന്ന് ലോക വനിതാ ദിനം ആചരിച്ചു. വനിതാ ദിനാചരണം ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: പേരാവൂർ ഗവ.ഐ റ്റി ഐ ട്രെയിനീസ് കൗൺസിലും വുമൺ എംപവർമെൻ്റ് കമ്മറ്റിയും ചേർന്ന് ലോക വനിതാ ദിനം ആചരിച്ചു. വനിതാ ദിനാചരണം ഗ്രൂപ്പ് ഇൻസ്ട്രക്ടർ നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു.

ലോക വനിതാ ദിനത്തിൻ്റെ പ്രസക്തിയെക്കുറിച്ചും ഹെലൻ കെല്ലർ, മയിലമ്മ, മേരി കോം എന്നീ പ്രശസ്തരായ 3 വനിതകളെ കുറിച്ച് ചർച്ചയും നടന്നു. ഇൻ്റർ ഐ റ്റി ഐ ട്രെയിനീസ് കൗൺസിലർ മിഥുന രമേശ് സ്വാഗതം പറഞ്ഞു. ജൂനിയർ ഇൻസ്ട്രക്ടർ ആരതി കെ, ആർട്സ് ക്ലബ് സെക്രട്ടറി അജ്ഞലി പി പി, അഞ്ജലി കെ കെ, വിസ്മയ കെ കെ, ചെയർമാൻ ജിഷ്ണു ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ഷിബു പി കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208623/peravoor)